category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭയാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയ വൈദികന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാൻ സിറ്റി: ആഫ്രിക്കന്‍ അഭയാർത്ഥിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ വൈദികൻ ഫാ. റോബർട്ടോ മൽഗെസിനിയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് വൈദികന്‍റെ കുടുംബത്തെ പാപ്പ നേരിട്ടു കണ്ട് സംസാരിച്ചത്. വൈദികന്‍ നടത്തിയ ത്യാഗോജ്ജലമായ ശുശ്രൂഷകള്‍ക്ക് നന്ദി അറിയിച്ച പാപ്പ മാതാപിതാക്കള്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ട വൈദികന്റെ മാതാപിതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പാപ്പ തന്റെ സന്ദേശത്തിലും പ്രത്യേകം പരാമര്‍ശം നടത്തി. “ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൊല്ലപ്പെട്ട കോമോ രൂപതയിലെ വൈദികന്റെ മാതാപിതാക്കളെ കണ്ടിരിന്നു: മറ്റുള്ളവരോടുള്ള സേവനത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടു. പാവങ്ങള്‍ക്കായി സേവനം ചെയ്യവേ സ്വപുത്രൻ ജീവൻ നൽകിയ മകനെ കുറിച്ചുള്ള കണ്ണീർ അവരുടേതു മാത്രമാണെന്നും വേദനിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടിവരുമ്പോൾ നമുക്കു വാക്കുകൾ കിട്ടാതെവരുംമെന്നും അതിനു കാരണം നമുക്ക് അവരുടെ വേദനയിലേക്കിറങ്ങാൻ കഴിയുന്നില്ല എന്നതാണെന്നും പാപ്പ പറഞ്ഞു. മാര്‍പാപ്പയുമായി കൂഡ്ഡിക്കാഴ്ചയില്‍ കോമോയിലെ ബിഷപ്പ് ഓസ്കാർ കന്റോണി വൈദികന്റെ മാതാപിതാക്കളോടു ഒപ്പമുണ്ടായിരിന്നു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള പരിചരണം കൊണ്ട് പ്രസിദ്ധനായിരിന്ന ഫാ. റോബർട്ടോ മൽഗെസിനി സെപ്റ്റംബർ 15ന് വടക്കൻ ഇറ്റാലിയൻ നഗരമായ കോമോയിൽവെച്ചാണ് ടുണീഷ്യൻ വംശജനായ അഭയാര്‍ത്ഥിയുടെ കുത്തേറ്റു മരിച്ചത്. കൊലപാതകിയായ പ്രതി വൈദികനില്‍ നിന്ന്‍ സഹായം സ്വീകരിച്ച ആളായിരിന്നു. കഴിഞ്ഞ ആഴ്ച വൈദികന്റെ രക്തസാക്ഷിത്വത്തിന് ആദരം അർപ്പിക്കാൻ മരണാനന്തര ബഹുമതിയായി ഉന്നത സിവിലിയൻ പുരസ്‌ക്കാരമായ ഗോൾഡൻ മെഡൽ വൈദികന്‍റെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് ഇറ്റാലിയൻ പ്രസിഡന്റ് സെര്‍ജിയോ മത്തരേല പ്രഖ്യാപിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D1ST8mdjVlfCCQYHKciNfo}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-16 13:01:00
Keywordsഇറ്റലി, ഇറ്റാലി
Created Date2020-10-16 18:38:08