category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അന്ന് ആര്‍ത്തി മനുഷ്യ മാംസത്തോട്, ഇന്ന് ബൈബിളിനോട്: അത്ഭുതമായി പാപ്പുവയിലെ ഗോത്ര സമൂഹത്തിന്റെ മാനസാന്തരം
Contentന്യൂ ഗിനിയ: മനുഷ്യമാംസം ഭക്ഷിച്ചിരുന്ന പാപ്പുവ ന്യൂ ഗിനിയയിലെ യാലി ഗോത്രവർഗക്കാർക്കുണ്ടായ അത്ഭുതകരമായ നവീകരണം ക്രിസ്തീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന, മനുഷ്യ മാംസം ഭക്ഷിച്ചിരിന്ന ഇവർ ഇന്ന് സുവിശേഷത്തിനു വേണ്ടി ദാഹിക്കുന്നുവെന്ന വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റ് മാസം, മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് എന്ന മിഷ്ണറി സംഘടന 2500 ബൈബിൾ കോപ്പികളാണ് ഇവിടേക്ക് എത്തിച്ചത്. ഒരു ദിവസം മുഴുവൻ കാൽനടയായി നടന്ന് ബൈബിൾ വാങ്ങാനായി എത്തിയ ആളുകൾ ഇവരുടെ ഇടയിലുണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഗാനങ്ങൾ പാടിയും, നൃത്തം ചെയ്തുമാണ് യാലി ഗോത്ര വംശജർ സുവിശേഷത്തെ വരവേറ്റതെന്ന് മിഷ്ണറി പ്രവര്‍ത്തകര്‍ പറയുന്നു. ഒരു വിശുദ്ധമായ സ്ഥലത്ത് എത്തിയത് പോലെയാണ് പ്രദേശത്ത് കാലുകുത്തിയപ്പോൾ തങ്ങൾക്ക് തോന്നിയതെന്ന് മിഷൻ ഏവിയേഷൻ ഫെലോഷിപ്പിന്റെ പാപ്പുവ ന്യൂ ഗിനിയയിലെ ചുമതല വഹിക്കുന്ന ഡേവ് റിഞ്ജൻബർഗ് വെളിപ്പെടുത്തി. ഇപ്പോൾ എത്തിച്ചിരിക്കുന്ന ബൈബിൾ കോപ്പികളിൽ 1400 എണ്ണം കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. ഇന്തോനേഷ്യൻ മഞ്ഞു മലനിരകളിൽ കഴിയുന്ന അക്രമകാരികളായ മനുഷ്യരായാണ് യാലി ഗോത്രവർഗ്ഗക്കാർ അറിയപ്പെട്ടിരുന്നത്. ഇവർ മനുഷ്യ മാംസത്തിനു വേണ്ടി മറ്റുള്ള ഗോത്രവർഗക്കാരെ വേട്ടയാടി പിടികൂടിയിരുന്നു. മലനിരകൾക്ക് അപ്പുറത്ത് മനുഷ്യവാസമുണ്ടെന്ന് യാലി ഗോത്ര വർഗ്ഗക്കാർ കരുതിയിരിന്നില്ല. മിഷ്ണറിമാർ ഇവിടേയ്ക്ക് എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങൾ പഴയ ജീവിതരീതി തന്നെ പിന്തുടരുമായിരുന്നുവെന്ന് യാലി ഗോത്രത്തിലെ ഒരു മുതിർന്ന അംഗം പറഞ്ഞു. സ്റ്റാൻ ഡേൽ, ബിൽ മാസ്റ്റേഴ്സ് എന്ന രണ്ട് മിഷ്ണറിമാരാണ് ആദ്യമായി യാലി ഗോത്ര വർഗക്കാരുടെ ഇടയിൽ സുവിശേഷവുമായി കടന്നുചെന്നത്. ക്രൈസ്തവനായി മാറിയ ഒരു യാലി ഗോത്രവർഗക്കാരനോടൊപ്പം ചേർന്ന് സ്റ്റാൻ ഡേൽ മർക്കോസിന്റെ സുവിശേഷം അവരുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. 1968ൽ ഏതാനും മിഷ്ണറിമാരോടൊപ്പം ഇരുവരും തിരികെ ഇവിടെ എത്തിയെങ്കിലും യാലി ഗോത്രക്കാർ അവരെ കൊലപ്പെടുത്തി. ഇതിനിടയിൽ ഗോത്രവർഗ്ഗക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട മിഷ്ണറിമാരിൽ ഒരാളുടെ മകന് ഒരു യാലി ഗോത്രവർഗക്കാരൻ തന്റെ ഭവനത്തിൽ അഭയം നൽകി. പിന്നീട് നടന്ന തിരച്ചിലിൽ ഇയാളെ മറ്റുള്ള ഗോത്രവർഗ്ഗക്കാർ കണ്ടെത്തി. എന്നാൽ ഇതൊരു ശുഭ സൂചനയായാണ് യാലി ഗോത്ര വംശജർ കരുതിയത്. പിന്നീട് മിഷ്ണറിമാർക്ക് തങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ അവർ സ്വാതന്ത്ര്യം നൽകുകയായിരുന്നു. ഇന്നു ഗോത്ര സമൂഹത്തില്‍ നിന്ന്‍ നിരവധിയാളുകളാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-15 15:58:00
Keywordsഗോത്ര
Created Date2020-10-15 21:30:05