category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 30 അടി വീതി 100 അടി ഉയരം: പോളിഷ് കെട്ടിടത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ പടുകൂറ്റന്‍ ചുവര്‍ചിത്രം
Contentസ്റ്റാലോവ വോള: രണ്ടരപതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ വിശുദ്ധന്റെ പടുകൂറ്റന്‍ ചുവര്‍ച്ചിത്രം ആശീര്‍വദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് സാന്‍ഡോമിയേഴ്സിലെ മുന്‍ സഹായ മെത്രാനായിരുന്ന എഡ്വേര്‍ഡ് ഫ്രാങ്കോവ്സ്കിയാണ് തെക്ക്-കിഴക്കന്‍ പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ ജോണ്‍ പോള്‍ II അവന്യൂ അപ്പാര്‍ട്ട്മെന്റിന്റെ ഭിത്തിയില്‍ വരച്ചിരിക്കുന്ന 30 അടി വീതിയും 100 അടി ഉയരവുമുള്ള ചുവര്‍ച്ചിത്രത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. അധികാരദണ്ഡും പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്ന രീതിയിലാണ് വിശുദ്ധന്റെ ചുവര്‍ച്ചിത്രം വരച്ചിരിക്കുന്നത്. ചുവര്‍ച്ചിത്രത്തിന്റെ അടിയിലായി സ്റ്റാലോവ വോള നഗരത്തെക്കുറിച്ച് വിശുദ്ധന്‍ പറഞ്ഞിരിക്കുന്ന “അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വലിയ വിശ്വാസത്തിന്റെ പ്രതീകമായ സ്റ്റാലോവ വോള നഗരത്തെ ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുന്നു” എന്ന വാക്യവും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചുവര്‍ച്ചിത്രം രൂപകല്‍പ്പന ചെയ്യുന്നതിനായി നടത്തിയ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പിയോട്ടര്‍ ടോപ്പ്സില്‍ക്കോ എന്ന കലാകാരനാണ് ചിത്രത്തിന് പിന്നില്‍. വിശുദ്ധന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 42-മത് വാര്‍ഷികദിനമായ ഒക്ടോബര്‍ 16ന് ചുവര്‍ച്ചിത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരിക്കുന്ന വീഡിയോ സ്റ്റാലോവ വോളയുടെ മേയറായ ലുക്ക്ജൂസ് നഡ്ബെറെന്‍സി പുറത്തുവിട്ടിരുന്നു.

W Stalowej Woli na 30 metrowej ścianie wieżowca powstał niezwykły mural z wizerunkiem Świętego Jana Pawła II. Na krótkim filmie widać jak autor Piotr Topczyłko tworzy piękny mural Papieża.
Janie Pawle II nasz święty orędowniku, miej w opiece Miasto i Mieszkańców Stalowej Woli. pic.twitter.com/Ejv8xmpHqY
— Lucjusz Nadbereżny (@lucjuszn) October 16, 2020

നഗരത്തിലെ കെട്ടിടങ്ങളുടേയും പാര്‍പ്പിടങ്ങളുടേയും ചുമതലയുള്ള ഹൗസിംഗ് കോഓപ്പറേറ്റീവിന്റെ അനുമതിയോടെയാണ് ചുവര്‍ച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്റ്റാലോവ വോള നഗരം സന്ദര്‍ശിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എതിര്‍പ്പിനെപ്പോലും വകവെക്കാതെ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പോളണ്ട്’ ദേവാലയം നിര്‍മ്മിച്ച നഗരവാസികളുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ചിരിന്നു. 1973-ല്‍ ക്രാക്കോവിലെ മെത്രാപ്പോലീത്തയായിരിക്കെ വിശുദ്ധനാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പിന്നീട് മാര്‍പാപ്പയായപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തെ മൈനര്‍ ബസലിക്കയായി ഉയര്‍ത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-23 07:58:00
Keywordsജോണ്‍ പോള്‍, ട്രംപ
Created Date2020-10-23 13:29:17