Content | കൊളംബോ: കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണമുണ്ടായ വടക്കന്‍ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സന്ദര്‍ശിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ വ്യത്യസ്ത ബോംബ് സ്‌ഫോടനത്തില്‍ 258 പേരാണു മരിച്ചത്. സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പോംപിയോ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഈസ്റ്റർ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായ സെന്റ് ആന്റണിയുടെ ദേവാലയത്തിൽ താന്‍ പുഷ്പചക്രം അർപ്പിച്ചുവെന്നും അക്രമാസക്തമായ തീവ്രവാദത്തെ പരാജയപ്പെടുത്താനും കുറ്റവാളികളെ കൊണ്ടുവരാനും ഞങ്ങൾ ശ്രീലങ്കൻ ജനതയോടും ലോകത്തോടും ഒപ്പം നിൽക്കുന്നുവെന്നും പോംപിയോ ട്വീറ്റ് ചെയ്തു.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി ബന്ധമുള്ള തൗഹീദ് ജമാത്ത് ഭീകരസംഘടനയിലെ ഒന്പതു ഭീകരരാണ് ചാവേര്‍ ആക്രമണം നടത്തിയത്. സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരും അഞ്ച് അമേരിക്കക്കാരും കൊല്ലപ്പെട്ടു. സെന്റ് ആന്റണീസ് പള്ളിയില്‍ മാത്രം 93 പേരാണു മരിച്ചത്. ഭീകരാക്രമണത്തില്‍ തകര്‍ന്ന പള്ളി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്നു മാസത്തിനുശേഷം ആരാധനയ്ക്കായി തുറന്നു കൊടുത്തു. ഭീകരാക്രമണം നടന്നശേഷം ശ്രീലങ്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെന്റ് ആന്റണീസ് പള്ളിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BffKO3XRamC6dDLG7SsQ5t}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|