category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ ഇനി വത്തിക്കാന്റെ അനുവാദം നിർബന്ധം: കാനോൻ നിയമം പുതുക്കി പാപ്പ
Contentറോം: പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ വത്തിക്കാന്റെ അനുവാദം നിർബന്ധമാക്കി ഫ്രാൻസിസ് മാർപാപ്പ കാനോൻ നിയമത്തിൽ തിരുത്തൽ വരുത്തി. ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ സഭകളെയും, കോൺഗ്രിഗേഷനുകളെയും സംബന്ധിച്ച 579-മത് കാനോൻ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സന്യാസസഭകൾക്ക് അനുവാദം നൽകുമ്പോൾ വത്തിക്കാനെ അറിയിക്കണമെന്ന് 2016ൽ വത്തിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് വത്തിക്കാൻ രേഖമൂലം നൽകുന്ന അനുവാദം ഉണ്ടെങ്കിൽ മാത്രമേ മെത്രാന്മാർക്ക് സന്യാസസഭകൾ തങ്ങളുടെ രൂപതയിൽ സ്ഥാപിക്കാൻ സാധിക്കൂ. ഈ വിഷയത്തിൽ അവസാന തീരുമാനം വത്തിക്കാന്റേത് ആയിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ 'ഓതൻറ്റിക്കം കരിസ്മാറ്റിസ്' എന്ന അപ്പസ്തോലിക ലേഖനത്തിൽ പറയുന്നു. നവംബർ പത്താം തീയതി മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. അശ്രദ്ധമായ രീതിയിൽ മെത്രാന്മാർ സന്യാസ സഭകൾക്ക് അനുവാദം നൽകാതിരിക്കാൻ വേണ്ടിയാണ് 2016ൽ വത്തിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ ഇറക്കിയതെന്ന് 2016 ജൂൺ മാസം ലൊസർവത്തോറ റൊമാനോയിൽ എഴുതിയ ലേഖനത്തിൽ കോൺഗ്രിഗേഷൻ ഫോർ ഇൻസ്റ്റിറ്റ്യൂട്ടസ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക്ക് ലൈഫിന്റെ തലവൻ ജോസ് റോഡിഗ്രസ് കോർബല്ലോ വിശദീകരിച്ചിരുന്നു. അധികാരത്തിനുവേണ്ടിയുള്ള പിടിവലി, അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയവയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സന്യാസ സഭകളുടെയും, കോൺഗ്രിഗേഷൻ കളുടെയും തുടക്കക്കാരുടെ ആത്മീയതയെ പറ്റി അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് അപ്പസ്തോലിക ലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-05 16:25:00
Keywordsപാപ്പ
Created Date2020-11-05 16:27:07