category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingവത്തിക്കാനിലെ ക്രിസ്തുമസ് ഒരുക്കമായി പുൽക്കൂട് ഒരുങ്ങുന്നു: അനാവരണം ഡിസംബർ 11ന്
Contentവത്തിക്കാന്‍ സിറ്റി: മഹാമാരിയ്ക്കും നടുവിലും ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജനന തിരുനാളിന്റെ സ്മരണ പുതുക്കി വത്തിക്കാനില്‍ പുൽക്കൂട് ഒരുങ്ങുന്നു. ഡിസംബർ 11ന് പുല്‍ക്കൂടിന്റെയും ക്രിസ്തുമസ് ട്രീയുടെയും അനാവരണം വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദ്ദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, ജനറൽ സെക്രട്ടറി ബിഷപ്പ് ഫെർണാണ്ടോയും കൂടി നിർവഹിക്കും. ഇത്തവണത്തെ ക്രിസ്തുമസ് പുൽകൂടും ക്രിസ്തുമസ് ട്രീയും ലോകത്തിനുള്ള പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായിരിക്കുമെന്നും കോവിഡ് വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഈ ക്രിസ്തുമസു നമ്മെ ഓർമിപ്പിക്കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. ഇറ്റലിയിലെ തെറാമോ പ്രവശ്യയിൽ നിന്നുമുളള കാസതെല്ലി എന്ന സ്ഥലത്ത് നിന്നുള്ളവരാണ് ഇത്തവണത്തെ പുൽക്കൂട് നിർമിക്കുന്നത്. പതിനാറാം നൂറ്റാണ്ടുമുതൽ പ്രദേശം സെറാമിക് രൂപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തമാണ്. ഇത്തവണ സാധാരണ വലുപ്പത്തിൽ കൂടുതലുള്ള രൂപങ്ങൾ പ്രദേശത്തെ ആർട്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. അന്‍പത്തിനാലോളം രൂപങ്ങളാണ് ഇത്തവണ പുൽകൂട്ടിലേക്ക് വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്ത് സ്ഥാപിക്കാൻ നിർമിച്ചിരിക്കുന്നത്. തിരുകുടുംബത്തെ തൻ്റെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്ന കാവൽ മാലാഖയുടെ രൂപമാണ് ഇത്തവണത്തെ പ്രധാന ആകർഷണമെന്ന് ആർട്ട്സ് സ്കൂൾ അംഗങ്ങൾ പറയുന്നു. 289 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീ സ്ലോവേനിയയിൽ നിന്നാണ് കൊണ്ടുവരുന്നത്. ജനുവരി 10 വരെ പുൽക്കൂടും ട്രീയും വത്തിക്കാൻ ചത്വരത്തിൽ ഉണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/0KgK8LZHg7b6ukhMjLQrI9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videoഫാ. ജിയോ തരകൻ/ പ്രവാചകശബ്ദം
Second Video
facebook_link
News Date2020-11-23 17:04:00
Keywordsപുല്‍ക്കൂ
Created Date2020-11-23 17:36:50