category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അമേരിക്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു 93 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം
Contentകാലിഫോര്‍ണിയ: അമേരിക്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സഭാസംഘടനകള്‍ക്കും ഇന്ത്യാന ആസ്ഥാനമായുള്ള ‘ദി ലില്ലി എന്‍ഡോവ്മെന്റ്’ന്റെ 93 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം. കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രിസ്ബൈറ്റേറിയന്‍, റിഫോംഡ്, അനബാപ്റ്റിസ്റ്റ്, ലൂഥറന്‍, മെത്തഡിസ്റ്റ്, മെന്നോനൈറ്റ് തുടങ്ങിയ വിവിധ ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള ദേവാലയങ്ങള്‍, തിയോളജി സ്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് വിശ്വാസാധിഷ്ടിത സംഘടനകള്‍ക്കും സാമ്പത്തിക സഹായം ലഭിക്കും. ഓസ്റ്റിന്‍ പ്രിസ്ബൈറ്റേറിയന്‍ തിയോളജിക്കല്‍ സെമിനാരി, അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭ, ഫുള്ളര്‍ തിയോളജിക്കല്‍ സെമിനാരി തുടങ്ങിയ വിവിധ സഭാസ്ഥാപനങ്ങള്‍ ധനസഹായത്തിനു അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ, ഡ്യൂക്ക് സര്‍വ്വകലാശാലയുടെ അടുത്ത 5 വര്‍ഷത്തെ ലോജിസ്റ്റിക്, അനാലിറ്റിക്കല്‍ പദ്ധതികള്‍ക്കായി 37.9 ലക്ഷം ഡോളറാണ് ലഭിക്കുക. ഇന്ത്യാനയിലെ ഇന്ത്യാനപോളിസ് ആസ്ഥാനമായി 1937-ല്‍ സ്ഥാപിതമായ സന്നദ്ധ സംഘടനയാണ് ‘ദി ലില്ലി എന്‍ഡോവ്മെന്റ്’. ‘എലി ലില്ലി ആന്‍ഡ്‌ കമ്പനി’യുടെ ഗിഫ്റ്റ്സ് സ്റ്റോക്ക് വഴിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. മത, വിദ്യാഭ്യാസ, സാമുദായിക വികസനമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. ദൈവ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ദേശവ്യാപകമായി സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ സാമ്പത്തിക സഹായത്തിന്റെ ഭൂരിഭാഗവും ഇന്ത്യാനപോളിസിലാണ് സംഘടന ചെലവഴിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പരസ്പര ബന്ധത്തിനും, ശാക്തീകരണത്തിനും ധനസഹായം സഹായകരമാവുമെന്നാണ് ലില്ലി എന്‍ഡോവ്മെന്റിന്റെ പ്രതീക്ഷ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-19 19:57:00
Keywordsഅമേരിക്ക, സഹായ
Created Date2020-11-19 19:57:56