Content | #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}}
#{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}}
#{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}}
#{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}}
#{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}}
#{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}}
#{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}}
#{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}}
#{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}}
#{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}}
#{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}}
#{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}}
#{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}}
വിശ്വാസം പരിത്യജിക്കുവാന്‍ കടുത്ത ഭീഷണി നേരിട്ടപ്പോള്‍ കന്ധമാലിലെ ഡസന്‍കണക്കിനു ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചു. അതുവഴി തങ്ങള്‍ കേവലം “അരി ക്രിസ്ത്യാനികളല്ലെന്ന് അവര്‍ തെളിയിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം ആശ്ലേഷിച്ചത് ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന് ആരോപിക്കുന്നവരുടെ പരിഹാസ പദപ്രയോഗമാണ് “അരി ക്രിസ്ത്യാനി".
സംഘപരിവാര്‍ വക്താക്കള്‍ ആരോപിക്കാറുള്ളതുപോലെ, മിഷനറിമാരുടെ പ്രേരണയും നിര്‍ബന്ധവും നിമിത്തമാണ് കന്ധമാലിലുള്ളവര്‍ ക്രിസ്ത്യാനികളായതെങ്കില്‍ ഇത്രമാത്രം രക്തച്ചൊരിച്ചിലും കൊള്ളയടിക്കലും തീവയ്പും സംഭവിക്കുമായിരുന്നില്ല. സായുധസംഘങ്ങള്‍ 'അരി ക്രിസ്ത്യാനികളെ' ആക്രമിക്കാനെത്തിയപ്പോള്‍ അവര്‍ കാട്ടിലേക്ക് ഒളിച്ചോടുമായിരുന്നില്ല. തടി കേടാകാതിരിക്കുവാന്‍ അവര്‍ വിശ്വാസം ഉപേക്ഷിച്ച് സ്വമേധയാ പുനര്‍പരിവര്‍ത്തന ചടങ്ങില്‍ സംബന്ധിക്കുമായിരുന്നു.
ഭൗതിക നേട്ടങ്ങളായിരുന്നു ക്രിസ്ത്യാനികളാകുവാന്‍ അവരെ പ്രേരിപ്പിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും അവരുടെ ജീവന്‍ അപകടത്തിലാണെന്ന് ബോദ്ധ്യമായ ക്ഷണത്തില്‍ത്തന്നെ, "അരി ക്രിസ്ത്യാനികൾ” ആ “വിദേശ വിശ്വാസം" ഉപേക്ഷിക്കുമായിരുന്നു. ഭീഷണിക്കു വഴങ്ങാത്തവരെ മര്‍ദ്ദിക്കുവാനും കശാപ്പുചെയ്യുവാനും വഴിയൊരുക്കുന്ന വിധത്തില്‍ ആ “അരി ക്രിസ്ത്യാനികൾ" കാവിപ്പടയുടെ ക്ഷമ പരീക്ഷിക്കുകയില്ലായിരുന്നു. ചുരുക്കത്തിൽ കന്ധമാലിലെ 1,17,000 ക്രൈസ്തവരില്‍ പകുതിയോളംപേരുടെ ഭവനങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടും, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടിട്ടും, അവര്‍ അഭയാര്‍ത്ഥികളായിമാറിയ സാഹചര്യം സംജാതമാകില്ലായിരുന്നു.
ആയിരകണക്കിന് ക്രിസ്ത്യാനികൾ ആക്രമിസംഘങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും രണ്ടായിരത്തോളം വിശ്വാസികളെ ബലം പ്രയോഗിച്ച് ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഭീഭത്സമായ പുനർപരിവര്‍ത്തന ചടങ്ങിന് വിധേയരാക്കി. അവരുടെ ശിരസ്സ് മുണ്ഡനം ചെയ്യപ്പെട്ടു. ശുദ്ധീകരണ സൂചകമായി പശുവിന്‍ ചാണകം കലര്‍ത്തിയ വെള്ളം കുടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇപ്രകാരം പുനര്‍പരിവര്‍ത്തന ചടങ്ങില്‍ പങ്കെടുക്കേണ്ടിവന്ന ക്രിസ്ത്യാനികള്‍ മര്‍ദ്ദകരില്‍നിന്നും രക്ഷപ്പെട്ടതിന്റെ തൊട്ടുപിന്നാലെ ക്രിസ്തീയ ചിഹ്നങ്ങളായ കുരിശുമാലയും മറ്റും ധരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തിതരായ ക്രിസ്ത്യാനികള്‍ ഭുവനേശ്വറില്‍നിന്നു 30 കി.മീ. അകലെയുളള കട്ടക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി.
പുനര്‍പരിവര്‍ത്തന കര്‍മ്മത്തില്‍ പങ്കെടുത്തതിന് പരിഹാരമായി ദുരിതാശ്വാസക്യാമ്പില്‍ താമസിച്ചിരുന്ന തലമുണ്ഡനം ചെയ്യപ്പെട്ട അനേകം ക്രൈസ്തവര്‍ കുരിശ് ധരിച്ചിരിക്കുന്നതു കാണാമായിരുന്നു. കന്ധമാൽ കാടുകളില്‍ കഴിഞ്ഞിരുന്ന ദരിദ്രരും അതേസമയം ധീരരുമായ ക്രൈസ്തവ സഹസ്രങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലോ മലീമസമായ ചേരികളിലോ നരകിക്കാന്‍ പോലും തയ്യാറായി. മര്‍ദ്ദകരായ വര്‍ഗീയവാദികളുടെ പ്രീതിക്കുവേണ്ടി ഹിന്ദുമതം സ്വീകരിക്കുന്നതിനേക്കാൾ, ക്രൈസ്തവവിശ്വാസം സംരക്ഷിക്കുന്നതിന് എന്തും ത്യജിക്കാനാണ് അവര്‍ തയ്യാറായത്.
വിശ്വാസത്തിനു വേണ്ടി ഒട്ടേറെ ക്രൈസ്തവര്‍ ഭവനരഹിതരായി. രക്തസാക്ഷിത്വം ഉള്‍പ്പെടെ എന്തു കഷ്ടപ്പാടിനും സന്നദ്ധരായി. മൗലികവാദികളുടെ അന്ത്യശാസനത്തെ തൃണവല്‍ഗണിച്ച കന്ധമാലിലെ ക്രൈസ്തവര്‍ ഒരു കാര്യം സംശയാതീതമായി തെളിയിച്ചിരിക്കുന്നു. “അരി ക്രിസ്ത്യാനികൾ” എന്ന പരിഹാസപേര് പാവപ്പെട്ട അവരുടെ അന്തസിനെയും ധീരതയേയും, ഇഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാനുള്ള അവരുടെ അവകാശത്തെയും അവഹേളിക്കുന്നതാണ്.
വിശ്വാസവിഷയങ്ങളില്‍ പണ്ഡിതോചിതമായ തിരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ മാത്രമാണ് പ്രാഗത്ഭ്യമുള്ളവരെന്ന് സ്വയം അഭിമാനിക്കുന്ന ഒരു ഉന്നതവിഭാഗം സമൂഹത്തിലുണ്ട്. ഇത് പൊള്ളയാണെന്ന് കന്ധമാലിലെ നിര്‍ദ്ധനരായ ക്രൈസ്തവര്‍ തെളിയിച്ചു. പാവപ്പെട്ടവര്‍ക്കും പാമരന്മാര്‍ക്കും ഇഷ്ടപ്പെട്ട വിശ്വാസം സ്വതന്ത്രമായി തിരഞ്ഞെടുക്കുവാൻ കഴിവുണ്ടെന്ന് തെളിയിക്കുന്നതാണ് ഇവിടെ ചേര്‍ത്തിരിക്കുന്ന സാക്ഷ്യങ്ങള്‍. മൃഗീയമായ മതപീഡനത്തെ അത്ഭുതകരമായി അതിജീവിച്ചവര്‍ വിവരിച്ചവയാണ് ഈ സാക്ഷ്യങ്ങള്‍ ഓരോന്നും. അങ്ങനെ വിശ്വാസത്തിനെതിരായ അഗ്നിപരീക്ഷണങ്ങളില്‍ വിജയശ്രീലാളിതരും വിരേതിഹാസങ്ങളുമായിമാറി കന്ധമാലിലെ 'അരിക്രിസ്ത്യാനികൾ'.
#{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: അരി ക്രിസ്ത്യാനികളുടെ ശക്തമായ ജീവിതസാക്ഷ്യങ്ങള്‍ )
➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|