Content | യൂറ്റാ: ക്രിസ്തുമസിനു മുന്നോടിയായുള്ള നാളുകൾ ആഘോഷ പൂർണമാക്കാൻ അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ഒറേം നഗരം ചിത്രകലാ പ്രദർശനത്തിന് ആരംഭം കുറിച്ചു. സഞ്ചരിക്കുന്ന ബൈബിൾ പ്രദർശന വേദിയായ ബൈബിൾ ഇൻ ആർട് ടൂർസ്, ഒറേം നഗരത്തിലെ യൂണിവേഴ്സിറ്റി പ്ലേസ് മാളിലാണ് വിശ്വപ്രസിദ്ധ കലാകാരന്മാരുടെ തിരുപ്പിറവി ചിത്രങ്ങളുടെ ശേഖരം ജനങ്ങളുടെ മുൻപിൽ എത്തിക്കുന്നത്. തയ് പാൻ ട്രേഡിങ് എന്ന കമ്പനിയാണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്. കത്തോലിക്ക പ്രൊട്ടസ്റ്റൻറ്, ഇവാഞ്ചലിക്കൽ സഭകൾ തുടങ്ങിയവയുടെ പിന്തുണ പ്രദർശനത്തിനുണ്ട്.
ജനുവരി രണ്ടാം തീയതി വരെ മാളിന്റെ ഔദ്യോഗിക പ്രവർത്തന സമയത്ത് സന്ദർശകർക്ക് ചിത്രങ്ങൾ കാണുവാൻ സാധിക്കും. മൈക്കലാഞ്ചലോ, ലിയാനാർഡോ ഡാവിഞ്ചി തുടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ കലാസൃഷ്ടികളും ഇവയുടെ വീഡിയോയായും കാണാനുള്ള സജ്ജീകരണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വത്തിക്കാനിലുള്ള തിരുപ്പിറവി ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ക്രിസ്തു കേന്ദ്രീകൃതമായ 12 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും മൈക്കലാഞ്ചലോയുടെ പിയത്ത പ്രതിമയുമാണ് വേദിയിലെ ആകർഷകമായ മറ്റ് പ്രദർശന വസ്തുക്കൾ.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |