category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുവജനങ്ങള്‍ക്കായി പിഎസ്‌സി പരിശീലനപദ്ധതി ആരംഭിച്ച് എസ്എംവൈഎം പാലാ രൂപത
Contentപാലാ :പാലാ രൂപതയിലെ യുവജനങ്ങളെ കേന്ദ്ര - സംസ്ഥാന ഗവണ്മെന്റ് ജോലികൾക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾക്കായി പിഎസ്‌സി ഓൺലൈൻ പരിശീലനപദ്ധതി ആരംഭിച്ച് എസ്‌എംവൈഎം പാലാ രൂപത. ഗവണ്മെന്റ് സർവീസ് ജോലികളിൽ പിഎസ്‌സി ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിലുള്ള നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടി നടത്തി വരുന്ന റിലേ നിരാഹാര സമരം അമ്പത്തിയഞ്ചാം ദിനത്തിൽ അവസാനിപ്പിച്ചുകൊണ്ടാണ് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തത്. യുവാക്കൾ കൂടുതൽ ഗവണ്മെന്റ് ജോലികളിലേക്ക് തിരിയണമെന്നും കൂടുതൽ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും അരുണാപുരം യൂണിറ്റിൽ നടന്ന പരിപാടിയിൽ ബിഷപ്പ് യുവാക്കളോട് ആഹ്വാനം ചെയ്തു. പിൻവാതിൽ നിയമനങ്ങൾ, തത്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ, ആശ്രിത നിയമനങ്ങൾ എന്നിവയിലെ അപാകതകൾ, സംവരണവിതരണത്തിലെ അനീതി, ന്യൂനപക്ഷ ക്ഷേമ വിതരണത്തിൽ കേരളത്തിൽ മാത്രമുള്ള 80:20 വിതരണാനുപാതത്തിലെ പക്ഷപാതം, പി എസ് സി കോച്ചിംഗ് സെന്ററുകൾ വിവിധ ന്യൂന പക്ഷങ്ങൾക്ക് ലഭ്യമാക്കാത്ത അവസ്ഥ, ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്ന രാഷ്ട്രീയ സമീപനങ്ങൾ എന്നിവയിൽ ജനശ്രദ്ധ ഉണർത്തുന്നതിൽ സമരം കാര്യമായ പങ്കു വഹിച്ചെന്ന് ബിഷപ്പ് അനുസ്മരിച്ചു. നസ്രാണി സമുദായത്തിന്റെ പണ്ടുകാലത്തുണ്ടായിരുന്ന നന്മകൾ അംഗീകരിച്ച് അവരെ പൊതു സമൂഹം മഹത്വപൂർവ്വം കണ്ടിരുന്നത് ഓർമ്മിപ്പിച്ച ബിഷപ്പ് ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന വിവിധ വെല്ലുവിളികളെപ്പറ്റി സൂചിപ്പിച്ചു. പാറേമ്മാക്കൽ തോമാ കത്തനാർ, നിധീരിക്കൽ മാണി കത്തനാർ, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ പാതയിൽ പൂർവ്വികരുടെ ചൈതന്യം ഏറ്റു വാങ്ങിയുള്ള പോരാട്ടത്തിനാണ് എസ്‌ എം വൈ എം യുവാക്കൾ ഇറങ്ങിതിരിച്ചതെന്നും ഇത് ചരിത്രത്തിൽ മാഞ്ഞു പോകാത്ത വിധത്തിൽ രേഖപ്പെടുത്തപ്പെട്ട അധ്യായമായി പരിഗണിക്കപ്പെടുമെന്നും പാലാ രൂപതയിലെല്ലായിടത്തും വിശിഷ്യ യുവാക്കളിലേക്ക് ഇതിന്റെ അലയടികൾ എത്തിച്ചേരുന്നുവെന്നും ബിഷപ്പ് അഭിപ്രായപെട്ടു. അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലയിൽ,എസ്‌ എം വൈ എം രൂപത ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ,പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ,ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, വൈസ് പ്രസിഡന്റ്‌ ‌ അമലു മുണ്ടനാട്ട്, ഡെപ്യൂട്ടി പ്രസിഡന്റ്‌ ‌ ഡിന്റോ ചെമ്പുളായിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ, ആനിമേറ്റർ സി. മേരിലിറ്റ് എഫ് സി സി, യൂണിറ്റ് പ്രസിഡന്റ്‌ ജീവൻ എന്നിവർ സമാപന ദിനത്തിൽ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-08 09:11:00
Keywordsപാലാ രൂപത, എസ്‌എംവൈഎം
Created Date2020-12-07 19:20:01