category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് വത്തിക്കാൻ
Contentറോം: ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് വത്തിക്കാന്റെ സെക്രട്ടറി ഫോർ റിലേഷൻസ് വിത്ത് സ്റ്റേറ്റ്സ് പദവി വഹിക്കുന്ന ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന തീവ്രവാദി അക്രമണങ്ങളെയും, സമാനമായ അക്രമണങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോര്‍പ്പറേഷൻ ഇൻ യൂറോപ്പ് എന്ന സംഘടന വ്യാഴാഴ്ച ദിവസം നടന്ന വിർച്വൽ കൂടിക്കാഴ്ചയിൽ ആർച്ച് ബിഷപ്പ് ഗല്ലാഘർ തന്റെ ആശങ്ക പങ്കുവെച്ചത്. പല അക്രമങ്ങളും നടക്കുന്നത് ആളുകൾ ആരാധിക്കാൻ വേണ്ടി ഒരുമിച്ചുകൂടുന്ന സമയത്താണെന്നത് വളരെയധികം ഹീനമായ പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാർത്ഥിക്കാൻ ഒത്തുചേർന്നു എന്ന ഒറ്റക്കാരണത്താൽ, എതിർക്കപ്പെടാൻ ശേഷിയില്ലാത്ത കുട്ടികളുടെയും, സ്ത്രീകളുടെയും ജീവൻ നഷ്ടപ്പെടുമ്പോൾ സമാധാനത്തിന്റെയും, പ്രശാന്തതയുടെ ഇടങ്ങൾ കുരുതിക്കളമായി മാറുന്നു. മതത്തിന്റെ പേരിൽ അക്രമങ്ങൾ നടക്കുന്നത് ഖേദകരമായ കാര്യമാണ്. ചിന്താ സ്വാതന്ത്ര്യത്തെയും, ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആരാധനാലയങ്ങൾക്കു സുരക്ഷ ലഭിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ വ്യക്തമാക്കി. ക്രൈസ്തവർക്കും, യഹൂദർക്കും, ഇസ്ലാം മതസ്ഥർക്കും നേരിടേണ്ടിവരുന്ന വിവേചനങ്ങളെയും, അസഹിഷ്ണുതയെയും വിവേചനമില്ലാതെ തന്നെ നേരിടാൻ സംഘടന തക്കതായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്ന സംഘടനയിലെ അംഗരാജ്യങ്ങളുടെ ഇടയിലുള്ള പൊതുവായ ധാരണയിൽ നിന്നായിരിക്കണം വിവിധ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതെന്നും വത്തിക്കാൻ പ്രതിനിധി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-07 13:01:00
Keywordsവത്തിക്ക, ക്രൈസ്തവ
Created Date2020-12-07 13:11:52