Content | വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യസംരംഭങ്ങളെ കുറിച്ചുള്ള പുതിയ രേഖ 'മെത്രാനും ക്രൈസ്തവരുടെ ഐക്യവും: എക്യുമെനിക്കൽ മാർഗ്ഗനിർദ്ദേശിക' പ്രകാശനം ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസിൽ നിന്ന് ഓണ്‍ലൈനിലൂടെ നടത്തിയ പത്രസമ്മേളനത്തിലാണ്, രേഖ പ്രകാശനം ചെയ്തത്.
പൊന്തിഫിക്കൽ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോച്ച്, മെത്രാന്മാർക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മാർക് ഓല്ലെത്ത്, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ ടാഗ്ലെ, പൗരസ്ത്യസഭയ്ക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർഡോ സാന്ദ്രി എന്നിവർ രേഖയുടെ ഉള്ളടക്കം മാധ്യമപ്രവർത്തകർക്കായി സംഗ്രഹിച്ചു.
കത്തോലിക്ക സഭയിൽ ക്രൈസ്തവൈക്യപരിപോഷണം, ഇതര ക്രൈസ്തവസഭകളുമായി കത്തോലിക്ക സഭയുടെ ബന്ധം എന്നിങ്ങനെ രണ്ടു ഭാഗമാണ് രേഖയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവൈക്യപരിപോഷണ ദൗത്യം നിറവേറ്റുന്നതിന് കത്തോലിക്കാ സഭ ചെയ്യേണ്ട കാര്യങ്ങളാണ് ആദ്യ ഭാഗത്തിൻറെ ഉള്ളടക്കം. ഇതര ക്രൈസ്തവ സഭകളുമായി കത്തോലിക്ക സഭ ഇടപഴകുന്ന വിവിധ രീതികളെ കുറിച്ച് വിശകലനം ചെയ്യുകയാണ് രണ്ടാമത്തെ ഭാഗം. മെത്രാൻ തന്റെ രൂപതയുമൊത്തു നടത്തുന്ന ക്രൈസ്തവൈക്യ യാത്രയിൽ ഒരു മാർഗ്ഗനിർദ്ദേശികയാണ് രേഖയെന്ന് പ്രകാശനവേളയിൽ കർദ്ദിനാൾ കുർത്ത് കോഹ് വിശദീകരിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DwmVbuLLoPLBgYGBqFFeAz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |