category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാൻ സുവിശേഷവത്ക്കരണ തിരുസംഘത്തിലേക്ക്
Contentവത്തിക്കാൻ സിറ്റി: ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിലെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. വത്തിക്കാനിൽ നിന്നുള്ള നിയമന ഉത്തരവ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിച്ചു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്നതോടൊപ്പം പുതിയ ചുമതല ഏറ്റെടുക്കുന്ന ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ മാർപാപ്പ അഭിനന്ദനങ്ങൾ അറിയിച്ചു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപ് കുടിയേറ്റക്കാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി ആറു വർഷത്തോളം സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. 1952 ഒക്ടോബർ ആറിന് എറണാകുളത്തെ വടുതലയിൽ ജനിച്ച ബിഷപ്പ് കളത്തിപ്പറമ്പിൽ 1978 മാർച്ച് 18നാണ് തിരുപ്പട്ടം സ്വീകരിച്ച ത്. റോമിലെ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി. 1996-ൽ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായി. 2001 ജനവരി 31ന് ഫിലേറ്റ് ഓഫ് ഓണർ പദവി നൽകി മാർപാപ്പ ആദരിച്ചു. 2002-ൽ കോഴിക്കോട് മെത്രാനായ അദ്ദേഹം ഒൻപത് വർഷം അവിടെ സേവനം ചെയ്തിരുന്നു. 75 വയസ് തികഞ്ഞതിനെത്തുടർന്നു വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2016ലാണ് അദ്ദേഹം അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-17 20:01:00
Keywordsകളത്തി, വരാപ്പുഴ
Created Date2020-12-17 20:02:14