category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമരിയൻ സൈന്യത്തിന്റെ സ്ഥാപകൻ പൗലോസ് കിഴക്കേടത്ത് പ്രായിൽ നിര്യാതനായി
Contentകോട്ടയം/മാഞ്ഞൂർ: പ്രമുഖ സാമൂഹിക പ്രവർത്തകനും മരിയൻ സൈന്യത്തിന്റെ സ്ഥാപകനുമായ പൗലോസ് കിഴക്കേടത്ത് പ്രായിൽ (81) നിര്യാതനായി. വാർധ്യക്യസഹജമായ രോഗബാധയാൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹം, ഇന്ന് വൈകുന്നേരത്തോടെയാണ് സ്വഭവനത്തിൽ മരണപ്പെട്ടത്. മാഞ്ഞൂർ ഗവണ്മെന്റ് സെക്കന്ററി സ്കൂളിന് സ്ഥലം വിട്ടുനൽകിയതുൾപ്പെടെനിരവധി സാമൂഹിക സേവനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കോട്ടയത്ത് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന മരിയൻ സൈന്യത്തിന്റെ അനാഥാലയത്തിന് സ്ഥലം വിട്ട് നൽകിയതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാളെ വൈകുന്നേരം മൂന്ന് മണിക്ക് സെന്റ്‌ സേവ്യേഴ്സ് ചർച്ച് മണ്ണറപ്പാറയിലാണ് മൃതസംസ്കാര ചടങ്ങുകൾ നടക്കുക. ഭാര്യ മേരി പൗലോസ് (76). മക്കൾ ; ലിസ്സി സെബാസ്റ്റ്യൻ കൊട്ടാരക്കര, സിസ്റ്റർ സലി പോൾ ഇറ്റലി, ലിൻസി (മിനി) യു.കെ , ലിജു (ലിൻസ്)മരിയൻ സൈന്യം ഡയറക്ടർ, സിജു യു.കെ. മരുമക്കൾ ; സെബാസ്റ്റ്യൻ (കൊട്ടാരക്കര), ഷാജി അതിരമ്പുഴ, ഷൈനി ലിജു കണ്ണങ്കര, , ലിവി സിജു കുര്യനാട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-21 07:45:00
Keywordsസന്നദ്ധ, സഹായ
Created Date2020-12-21 07:46:02