category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ
Contentകൊച്ചി: സഭ, രൂപത, ഇടവക തലങ്ങളില്‍ വിവിധ പരിപാടികളുമായി സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ നടക്കും. ആറിനു ദീപം തെളിച്ച് പ്രേഷിത വാരാചരണത്തിനു തുടക്കം കുറിച്ചു പ്രതിജ്ഞയെടുക്കും. മിഷന്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കല്‍, മിഷന്‍ രൂപതയെ ദത്തെടുത്തു പ്രാര്‍ത്ഥന, ഇടവകയില്‍നിന്നുള്ള മിഷണറിമാരെ പരിചയപ്പെടല്‍, മിഷന്‍ കളക്ഷന്‍, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങളുടെ പഠനം, മിഷണറിമാര്‍ക്കുവേണ്ടി ജപമാല എന്നിവ പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ മിഷന്‍ (എസ്എംഎംഎം) ആണ് പ്രേഷിതവാരാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-04 06:24:00
Keywordsസീറോ മലബാര്‍
Created Date2021-01-04 06:25:04