category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'കത്തിജ്വലിക്കേണ്ട യുവത്വം': യുവജനങ്ങളില്‍ ക്രൈസ്തവ വിശ്വാസം ഊട്ടിയുറപ്പിക്കുവാന്‍ നാളെ മുതല്‍ പഠനപരമ്പര
Contentക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനങ്ങളും അവഹേളനങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ യുവതീയുവാക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്താന്‍ സഹായകമായ പഠന പരമ്പരയുമായി നവീകരണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ശുശ്രൂഷ ചെയ്യുന്ന പ്രശസ്ത വചനപ്രഘോഷകനും, ധ്യാനഗുരുവുമായ ബ്രദര്‍ തോമസ് പോള്‍. 'കത്തിജ്വലിക്കേണ്ട യുവത്വം' എന്ന പേരിലുള്ള പഠന പരമ്പര നാളെ (23/01/2021) മുതൽ വൈകീട്ട് 7.30ന് മലയാളത്തിലും 8.30 ന് ഇംഗ്ലിഷിലുമാണ് യൂട്യൂബ് ചാനലിലൂടെ യുവജനങ്ങളിലേക്ക് എത്തിക്കുക. ക്രൈസ്തവ വിശ്വാസമെന്തെന്നും യേശുക്രിസ്തു ആരാണെന്നും എന്തുകൊണ്ട് അവിടുന്നില്‍ വിശ്വസിക്കണമെന്നും അടക്കമുള്ള വിവിധ വിഷയങ്ങളും പൊതുവേ ഉയരുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരവും പഠനപരമ്പരയില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. മക്കളില്‍ വിശ്വാസത്തിന്റെ ദീപ്തനാളം അണയാതിരിക്കുവാന്‍ അവരില്‍ വിശ്വാസത്തിന്റെ വിത്ത് മുളപ്പിക്കുവാന്‍ സഹായകമായ പഠനപരമ്പര 35 വയസുവരെയുള്ള എല്ലാ യുവതീയുവാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏറെ സഹായകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പഠനപരമ്പരയ്ക്കു ആമുഖമായി ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളോട് സംസാരിക്കുന്ന വിധത്തില്‍ തയാറാക്കിയ ആനിമേഷന്‍ വീഡിയോ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=0V4YYhhY104&feature=youtu.be
Second Video
facebook_link
News Date2021-01-22 20:30:00
Keywordsതോമസ് പോള്‍
Created Date2021-01-22 20:32:42