Content | റോം: കാനൻ നിയമ പുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ അടക്കം ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും, മൂന്ന് പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയും ഫ്രാൻസിസ് പാപ്പ നിയമിച്ചു. പാലാ രൂപതാംഗമായ മോൺ. പോൾ പള്ളത്താണ് നിയമനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മലയാളി വൈദികന്‍. നിലവില്‍ റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും, വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ സമിതി അംഗവും, പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ഉപദേശകനുമാണ് മോണ്‍. പോള്‍ പള്ളത്ത്.
ഹോളി ക്രോസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാ. ഡേവിഡ് സിട്ടോ, ഉർബാനിയൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാ. ആൻഡ്രെയ, ഡൊമിനിക്കൻ വൈദികനായ ഫാ. ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഫാ. ഉൾരിഹ് എസ്‌ജെ, സിസ്റ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരെയും, പൗരസ്ത്യസഭാ നിയമപണ്ഡിതൻമാരായി മെൽക്കൈറ്റ് മെത്രാപ്പോലീത്തയായ മാർ ഏലി ഹദ്ദാദ്, അന്ത്യോക്യായിലെ മാരോണൈറ്റ് കൂരിയ മെത്രാൻ മാർ ഹന്ന എന്നിവരുമാണ് നിയമന ഉത്തരവില്‍ ഇടം നേടിയിരിക്കുന്ന മറ്റുള്ളവര്‍.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |