category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫെബ്രുവരി എട്ടിന് മനുഷ്യക്കടത്തിനെതിരെ പ്രാർത്ഥനാദിനം
Contentവത്തിക്കാന്‍ സിറ്റി: ഫെബ്രുവരി എട്ട് വിശുദ്ധ ജോസഫ് ബക്കീത്തയുടെ അനുസ്മരണ തിരുനാളിൽ മനുഷ്യക്കടത്തിന് എതിരായ പ്രാർത്ഥനയുടെയും അവബോധത്തിന്‍റെയും ഏഴാമത് രാജ്യാന്തര ദിനമായി ആചരിക്കും. മനുഷ്യക്കടത്തിന് എതിരായി പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെ ആഗോള സംഘടനയായ “താളിത-കൂമി”ന്‍റെയും (Talitha Kum) മാര്‍പാപ്പ അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വത്തിക്കാൻ സംഘത്തിന്‍റെയും നേതൃത്വത്തിലായിരിക്കും പ്രാർത്ഥനാദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ഓരോ രാജ്യത്തും അവരവരുടെ പ്രാദേശിക സമയത്ത് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു മണിവരെ മനുഷ്യക്കടത്തിന്‍റെ യാതനകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും അവരുടെ വിമോചനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടായിരിക്കും ദിനാചരണം നടത്തേണ്ടതെന്ന് സംഘാടകര്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-01 05:54:00
Keywordsപ്രാര്‍ത്ഥനാ
Created Date2021-02-01 05:54:39