category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ യൗസേപ്പിതാവിന്റെ ജപമാല
Contentഈശോ സഭാംഗമായിരുന്ന ഫാ. ആൻ്റോൺ നത്താലി (Fr .Anton Natali) ഒരു വലിയ പ്രേഷിതനും യൗസേപ്പിതാവിന്‍റെ ഭക്തനുമായിരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന ഒരവസരവും അദ്ദേഹം പഴാക്കിയിരുന്നില്ല. തൻ്റെ പ്രേഷിത പ്രവർത്തനങ്ങളെല്ലാം ഈശോയുടെ വളർത്തു പിതാവിനെയാണ് ആൻ്റോണച്ചൻ ഭരമേല്പിച്ചിരുന്നത്. അച്ചൻ തന്നെ രൂപപ്പെടുത്തിയ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപമാല ദിവസവും ജപിച്ചിരുന്നു. അതിലെ രഹസ്യങ്ങൾ താഴെ പറയുന്നവയാണ്. 1) പിതാവായ ദൈവം തൻ്റെ ഏറ്റവും പരിശുദ്ധ കന്യകയായ മറിയത്തിൻ്റെ ഭർത്താവായി വിശുദ്ധ യൗസേപ്പിനെ തിരഞ്ഞെടുത്തു എന്നു ധ്യാനിക്കുക. 2) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിനെ സ്നേഹിച്ചു എന്നു ധ്യാനിക്കുക. 3) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ അനുസരിച്ചു ജീവിച്ചു എന്നു ധ്യാനിക്കുക. 4) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനോപ്പം പ്രാർത്ഥിക്കുകയും ജോലി ചെയ്യുകയും ചെയ്തു എന്നു ധ്യാനിക്കുക. 5) നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ മദ്ധ്യസ്ഥനായി നൽകി എന്നു ധ്യാനിക്കുക. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല ജപിക്കുന്ന രീതിയിൽ തന്നെ ഓരോ ദിവ്യ രഹസ്യത്തിനു ശേഷം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ...പത്തു നന്മ നിറഞ്ഞ മറിയമേ...ഒരു ത്രിത്വസ്തുതി... ഈ പ്രാർത്ഥനകൾ ചെല്ലി കാഴ്ചവയ്ക്കുക. (Marie-Therese Isenegger ൻ്റെ Verehrt Den Heiligen Josef എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി തയ്യാറാക്കിയത്)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-04 07:25:00
Keywordsജോസഫ്, യൗസേ
Created Date2021-02-04 07:26:37