category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingടീനേജ് കുട്ടികൾക്കായി സെഹിയോനിൽ വളർച്ചാ ധ്യാനം.ഫെബ്രുവരി 18 മുതൽ
Contentടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ ചിൽഡ്രൻസ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ വളർച്ചാ ധ്യാനം നടത്തുന്നു. നേരത്തെ ധ്യാനം കൂടിയവർക്ക് മാത്രമായിരിക്കും ഈ ധ്യാനത്തിലേക്ക് പ്രവേശനം. 2021 ഫെബ്രുവരി 18 മുതൽ 21 വരെ (വ്യാഴം, വെള്ളി , ശനി , ഞായർ തീയതികളിൽ ) എല്ലാദിവസവും വൈകിട്ട് 3 മണിമുതൽ 6 വരെയായിരിക്കും ധ്യാനം. സെഹിയോൻ യുകെയുടെ ചിൽഡ്രൻസ്‌ മിനിസ്‌ട്രി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുട്ടികളിലെ ആത്മീയ മാനസിക വളർച്ചയെ മുൻനിർത്തി നിരവധിയായ ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ വിശ്വാസ ജീവിതത്തിൽ ഇടർച്ചയും തകർച്ചയും തരണം ചെയ്‌ത് ഓരോരുത്തർക്കും യേശുക്രിസ്തുവിലുള്ള കൂടുതൽ ആത്‌മീയ ഉണർവ്വും നന്മയും ‌ ലക്ഷ്യമാക്കുന്ന ഈ ധ്യാനത്തിലേക്ക് യേശുനാമത്തിൽ കുട്ടികളെ ക്ഷണിക്കുകയാണ്. {{ http://www.sehionuk.org/REGISTER/ ‍-> http://www.sehionuk.org/REGISTER}} എന്ന ലിങ്കിൽ ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്. #{green->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# തോമസ് 07877 508926
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-04 07:16:00
Keywordsസെഹിയോ
Created Date2021-02-04 07:20:13