category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിവൈഎം മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതൽ
Content മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾക്കെതിരെ കെസിവൈഎം മലയോര സംരക്ഷണ യാത്ര ഫെബ്രുവരി 18 മുതൽ നടക്കും. മലയോര സംരക്ഷണ യാത്ര വയനാട് ജില്ലയിലെ നാൽപ്പത്തിയഞ്ചോളം സ്ഥലങ്ങളിലും നിലമ്പൂർ, മണിമൂളി, ചുങ്കക്കുന്ന് തുടങ്ങിയ മേഖലകളിലെ പത്തോളം സ്ഥലങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഓരോ സ്ഥലങ്ങളിലും യുവജന നേതാക്കൾ സംസാരിക്കും. ഇതിനോടകം തന്നെ രൂപതയിലെ വിവിധ മേഖലകളിലെയും യൂണിറ്റുകളിലെയും യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബഫർസോൺ പ്രഖ്യാപനത്തോട് ജനങ്ങളുടെ പ്രതികരണം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ ക്യാമ്പയിനും ഇരുപത്തിയൊന്നാം തീയതി മുതൽ കെസിവൈഎം ആരംഭിക്കും. ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുന്നതുവരെ കെസിവൈഎം മാനന്തവാടി രൂപതയിലെ യുവജനങ്ങൾ മലയോര ജനതയോടൊപ്പം ഉണ്ടാകുമെന്ന് രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രൂപത സെക്രട്ടറി റ്റെസിൻ വയലിൽ, കോർഡിനേറ്റർ ജിജിന കറുത്തേടം, സിൻഡിക്കേറ്റ് അംഗം ഡെറിൻ കൊട്ടാരത്തിൽ, മേഖല പ്രസിഡൻ്റുമാരായ ബിബിൻ പിലാപ്പിളളിൽ, ലിബിൻ മേപ്പുറത്ത് ,രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-16 12:00:00
Keywordsമാനന്തവാടി
Created Date2021-02-16 11:46:19