Content | "സുവിശേഷം പ്രഘോഷിക്കാൻ ഞാൻ ലജ്ജിക്കുന്നില്ല!!"- യാഥാസ്ഥിതിക ഇസ്ളാമിക രാജ്യം ആയ സൗദിയിലെ പ്രമുഖ മുസ്ലിം കുടുംബാംഗമായ അൽ-ഫാദി കുടുംബാംഗവും, സൗദിയിലെ ഉം-അൽ-ഖുറാ ഇസ്ലാമിക സർവകലാശാലയിൽ നിന്നും ശരിയത്തു നിയമത്തിലും മറ്റിതര വിഷയങ്ങളിലും ബിരുദം കരസ്ഥമാക്കിയ അബ്ദ് അൽ-ഫാദി പറഞ്ഞ വാക്കുകൾ ആണിവ. ഈയൊരു വാക്കോടെയാണ് അദ്ദേഹം തന്റെ ജീവിതത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിനെക്കുറിച്ചു പറഞ്ഞു തുടങ്ങുന്നത്.
തന്റെ ഇസ്ലാമിക പഠനം പൂർത്തിയായ ശേഷം 1989 ൽ എഞ്ചിനീയറിംഗ് ബിരുദപഠനത്തിനായി ഞാൻ സൗദി വിടുകയുണ്ടായി. 1989-ല്‍ സൗദിയിൽ നിന്നും പോരുമ്പോൾ എനിക്കുള്ള ബോധ്യം ഇസ്ലാം മാത്രം ആണ് സത്യമായ ഒന്ന് എന്നതായിരുന്നു. എന്നെ സംബന്ധിച്ച് ക്രിസ്തുമതം ഒരു ദുഷിച്ച മതമായിരുന്നു! ക്രിസ്തു കേവലം ഒരു മനുഷ്യൻ മാത്രമായിരുന്നു. ഏതോ ഒരു ദുഷിച്ച മനുഷ്യൻ നിർമ്മിച്ച പുസ്തകം മാത്രമായിരുന്നു എനിക്ക് ബൈബിൾ.! ഞാൻ എന്റെ പഠനത്തിനായി എത്തിയ ആദ്യ 30 ദിവസത്തിനുള്ളിൽ, കർത്താവ് എനിക്കായി ക്രിസ്തുവിന്റെ സുവിശേഷം പറഞ്ഞു തരുവാൻ വളരെ വിനയവും എളിമയമുള്ള ഒരു ദമ്പതികളെ ഉപയോഗിച്ചു.
അവർ എന്നോട് സത്യം പങ്കുവെക്കുകയും ക്രിസ്തുവിനെക്കുറിച്ചു എനിക്ക് പറഞ്ഞു തരികയും എന്നിൽ രക്ഷയുടെ സുവിശേഷത്തിന്റെ ആദ്യ വിത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുറച്ച് മാസങ്ങൾക്ക് ശേഷം ഞാൻ പഠിച്ചിരുന്ന കാമ്പസിൽ നിന്ന് മാറി മറ്റൊരു കാമ്പസിലേക്ക് പോകേണ്ടി വന്നു. അങ്ങനെ വന്നപ്പോൾ എന്റെ ഉള്ളിൽ യേശുക്രിസ്തുവിനെക്കുറിച്ചു പറഞ്ഞു തന്ന ആ ദമ്പതികളുമായുള്ള എന്റെ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെടാൻ ഇടയായി .
അവർ എന്നിൽ മുളപ്പിച്ച ആ സുവിശേഷത്തിന്റെ വിത്ത് എന്നിൽ കിടന്നു വളരാൻ തുടങ്ങി .ഇത്ര നാളും ഞാൻ ക്രിസ്തുവിനെയും, ബൈബിളിനെയും കുറിച്ച് മനസിലാക്കിയത് തെറ്റാണെന്ന് എനിക്ക് ബോധ്യമായി തുടങ്ങി അങ്ങനെ ഞാൻ ബൈബിൾ പൂർണമായും പഠിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് മനസിലായത് അതുവരെ ഞാൻ പിന്തുടർന്നത് സത്യദൈവത്തെ അല്ലായിരുന്നു എന്ന്. പിന്നീട് ആ ദമ്പതിമാരുമായുള്ള എന്റെ ആദ്യത്തെ കണ്ടുമുട്ടൽ കഴിഞ്ഞ്, അതായത് 12 വർഷത്തിനുശേഷം, ഞാൻ മുട്ടുകൾ കുത്തി യേശുവിനെ എന്റെ കർത്താവും രക്ഷകനുമായി അംഗീകരിക്കാൻഉള്ള കൃപക്കായി പ്രാർത്ഥിച്ചു. യേശു എന്റെ ജീവിതത്തിലോട്ട് കടന്നു വന്ന ആ നിമിഷം മുതൽ ഞാൻ ഒരിക്കലും അനുഭവിക്കാത്ത ആനന്ദം എന്റെ ജീവിതത്തിൽ അനുഭവിച്ചു.
ഈ വാർത്ത പങ്കിടാനും യേശുവിലേക്കു എന്നെ അടുപ്പിച്ചതിനു നന്ദി പറയാനുമായി ഞാൻ ആ ദമ്പതികളെ തിരയാൻ തുടങ്ങി. 2011 ൽ അവരെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും എനിക്ക് 10 വർഷം കൂടി വേണ്ടി വന്നു. ഈ വർഷങ്ങളിലെല്ലാം അവർ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്നു അവർ പറയുകയുണ്ടായി.അവരുടെ പ്രാർത്ഥന ദൈവം നിറവേറ്റിയപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
അന്നുമുതൽ ഞങ്ങൾ ഒരിക്കലും പിരിയാത്ത വിധം നല്ല ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. അൽഫാദി ഫേസ്ബുക്കിൽ പങ്കുവക്കുന്നു, ഇന്ന് എനിക്ക് അവരുമായി കൂടിക്കാഴ്ച നടത്താനും അവരുമായി ഭക്ഷണം കഴിക്കാനുമുള്ള ഭാഗ്യം ലഭിച്ചു. ദൈവത്തെ അനുസരിച്ചുകൊണ്ട്. അവനിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്, ഈ ദമ്പതികൾ ഒരു ചെറിയ കാര്യത്തിനായി ശ്രമിച്ചു.ക്രിസ്തുവിന്റെ ശക്തമായ സുവിശേഷം പ്രഘോഷിക്കാൻ ലജ്ജ കാണിക്കാത്ത ഈ ദമ്പതികൾ കാരണം എന്നെപ്പോലുള്ള ഒരു നികൃഷ്ട മനുഷ്യനെ രക്ഷിച്ചുകൊണ്ട് ദൈവം അവരുടെ വിശ്വസ്തതയെ മാനിച്ചു.
ഇത്രയും എഴുതികൊണ്ട് അദ്ദേഹം ഈ സുവിശേഷ വാക്യം കുറിച്ചു, റോമാ 1:16 "സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്‌ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്". ഒന്നും അസാധ്യമല്ലാത്ത..എല്ലാത്തിനെയും സാധ്യമാക്കുന്ന അത്ഭുതകരമായ ഒരു ദൈവത്തെ ഞങ്ങൾ സേവിക്കുന്നു!
#{black->none->b->അൽ-ഫാദിയെക്കുറിച്ച് }#
അൽ-ഫാദി, സൗദി അറേബ്യയിൽ നിന്നുള്ള മുൻ വഹാബി മുസ്ലീമും സിറ ഇന്റർനാഷണൽ (CIRA International, The Center for Islamic Research and Awareness) സ്ഥാപകനുമാണ്. ക്രിസ്തുവിന്റെ സുവിശേഷംതെറ്റിദ്ധരിക്കപ്പെട്ട മുസ്ലിങ്ങളിൽ സത്യസന്ധമായി എത്തിക്കാൻ അദ്ദേഹം ആരംഭിച്ചതാണ് CIRA International. ടെലിവിഷൻ, റേഡിയോ ഹോസ്റ്റ് ആയി ജോലി ചെയ്യുന്നതോടൊപ്പം ഫോക്സ് ന്യൂസ് ഉൾപ്പെടെ ഉള്ള മാധ്യമ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഗവേഷകൻ കൂടാതെ അൽ-ഫാദി വിവിധ ക്രിസ്ത്യൻ മിനിസ്ട്രികൾക്കു വേണ്ടി വിവർത്തകനായും ,എഴുത്തുകാരനായും പ്രവർത്തിക്കുന്നതോടൊപ്പം "Answering Islam" പോലെ ഉള്ള അപ്പോളോജിസ്റ്റിക് സംഘടനകളിലും പ്രവർത്തിച്ചു മുസ്ലിങ്ങളിൽ യേശുവിന്റെ സുവിശേഷം എത്തിച്ചുകൊണ്ടിരിക്കുന്നു .
➤ {{ അൽ-ഫാദിയുടെ യൂട്യൂബ് ചാനൽ ലിങ്ക് -> https://www.youtube.com/c/CIRAInternational}}
➤ {{ അൽ-ഫാദിയുടെ ഫേസ്ബുക് പേജ് ലിങ്ക് -> https://www.facebook.com/alfadi.cira}}
➤ {{ CIRA International ഫേസ്ബുക് പേജ് ലിങ്ക് -> https://www.facebook.com/cirainternational/}}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |