category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ": വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം
Contentകോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ള വരെ സഹായിക്കുന്നതിനായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ" എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. അർഹതയുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ ബിരുദധാരികളായ യുവതി, യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതായിരിക്കും എന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു. സിവിൽ സർവീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ {{ https://pravasiapostolate.blogspot.com/2021/01/blog-post_19.html -> https://pravasiapostolate.blogspot.com/2021/01/blog-post_19.html }} പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 15. വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ വി ജോസഫ്, ഷാജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-06 10:40:00
Keywordsചങ്ങനാ
Created Date2021-03-06 10:40:33