category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നിയമസഭ തെരഞ്ഞെടുപ്പ്: ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തി കെസിബിസിയുടെ പ്രസ്താവന
Contentനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിവേചനമുള്‍പ്പെടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി കെസിബിസിയുടെ പ്രസ്താവന. ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടതെന്നും കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളതെന്നും കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്കി അവരെ പൊതുസമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കുവാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ലായെന്നും പ്രസ്താവനയില്‍ എടുത്ത് പറയുന്നുണ്ട്. #{blue->none->b->കെ‌സി‌ബി‌സി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍}# കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും തയ്യാറാകണമെന്നതാണ് സഭയുടെ താത്പര്യം. കേരളത്തിന്റെ പൊതുനന്മ എന്ന മുഖ്യലക്ഷ്യം മുന്‍നിറുത്തി വോട്ടു രേഖപ്പെടുത്താന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്. അത് നിര്‍വഹിച്ചുകൊണ്ട് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും ക്രിയാത്മകമായി സഹകരിക്കാന്‍ തയ്യാറാകണം. പലകാര്യങ്ങളിലും ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃകആയിരിക്കുകയും ചെയ്യുന്നതുപോലെ ഭാരതത്തിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിനുംകേരളജനത മാതൃകയാകേണ്ടതാണ്. സ്വതന്ത്രമായും രാജ്യനന്മയെ കരുതിയുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്നതാണ് പക്വതയാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം. ഇടുങ്ങിയ സാമുദായിക-വര്‍ഗീയ-മത-പാര്‍ട്ടി ചിന്തകള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിന് ആവശ്യം. സമൂഹത്തില്‍ ഏറ്റവുമധികം ദാരിദ്ര്യവും ക്ലേശവും അനുഭവിക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നേതാക്കള്‍ മാത്രമേ, ഫ്രാന്‍സിസ് പാപ്പ തന്റെ ചാക്രികലേഖനമായ 'ഫ്രത്തെല്ലി തൂത്തി'യില്‍ പറയുന്നതുപോലെ, 'ഉപവിയുടെ രാഷ്ട്രീയ'ക്കാരാകൂ. ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തെരഞ്ഞെടുക്കേണ്ടത്. അത്തരം ചില വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു. 1. മതസാംസ്‌കാരിക, സമുദായിക പാരമ്പര്യങ്ങള്‍ അനുസരിച്ച് സമാധാനപൂര്‍വം മുന്നേറാന്‍ എല്ലാവര്‍ക്കും അവസരം സൃഷ്ടിക്കുക. 2. മതസൗഹാര്‍ദം നിലനിര്‍ത്താനുതകുന്ന തുറന്ന സമീപനങ്ങള്‍ സൃഷ്ടിക്കുക. 3. മതേതര മൂല്യങ്ങള്‍ക്ക് ഒട്ടുംതന്നെ കുറവു വരാതിരിക്കാന്‍ ശ്രദ്ധിക്കുക. 4. ദളിത് ക്രൈസ്തവര്‍ക്ക് സംവരണംപോലുള്ള ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുക. 5. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയും നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക. 6. കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇതരതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നല്ല അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണവും ന്യായമായ വേതനം ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തുക. 7. മലയോരകര്‍ഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം നല്‍കുക. 8. കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക. 9. കടല്‍ത്തീരസംരക്ഷണത്തിനുവേണ്ടിയുള്ള ഭിത്തി നിര്‍മ്മാണം നടപ്പിലാക്കുക. 10. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജുമെന്റുകള്‍ക്ക് നീതിയുക്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമാക്കുക. 11. മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം നടപ്പിലാക്കുമ്പോള്‍ പിന്നോക്ക സമുദായങ്ങളുടെ സംവരണത്തിനു കുറവു വരുത്താത്തവിധം ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. 12. കോഴയും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി സത്ഭരണം സാധ്യമാക്കുക. അനേക കാലങ്ങളായി ക്രൈസ്തവസമൂഹത്തിന് ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിനകം പലവട്ടം കൊണ്ടുവന്നിട്ടുള്ളതാണ്. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്കി അവരെ പൊതുസമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കുവാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ല. ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവരെയും ഇതര മതവിശ്വാസികളെയും സമുദായങ്ങളെയും സഹകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ട് നാടിന്റെ നന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് സന്മനസ്സുള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനം നിര്‍വഹിക്കേണ്ടത്. #{black->none->b->കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (വൈസ് പ്രസിഡന്റ്, കെസിബിസി) ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് (സെക്രട്ടറി ജനറല്‍, കെസിബിസി) ‍}# പോളിഷ് യുവത്വത്തിന് പ്രചോദനമേകിക്കൊണ്ട് സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പോളണ്ടില്‍. വാഴ്സോ, പോളണ്ട് – സഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പുകള്‍ പോളണ്ടിലെ എല്‍ക് കത്രീഡലില്‍ പ്രതിഷ്ടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 23-ന് എല്‍ക് മെത്രാന്‍ ജെര്‍സി മാസൂറിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്കിടയിലാണ് പ്രതിഷ്ഠാ കര്‍മ്മം നടത്തിയത്. യുവജനങ്ങള്‍ക്ക്‌ പ്രചോദനമേകും എന്ന പ്രതീക്ഷയില്‍ എല്‍ക് രൂപതയുടെ യുവജന ചാപ്ലൈനായ ഫാ. അഡ്രിയാന്‍ സാഡോവ്സ്കി നടത്തിയ ശ്രമഫലമായാണ്‌ പതിനഞ്ചാം വയസ്സില്‍ അന്തരിച്ച വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് പോളണ്ടിന് ലഭിച്ചത്. ഈ നൂറ്റാണ്ടില്‍ കത്തോലിക്കാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കമ്പ്യൂട്ടര്‍ പ്രതിഭയുമാണ്‌ സഭ അംഗീകരിച്ച വിശ്വാസ അത്ഭുതങ്ങളെ രേഖപ്പെടുത്തി ശ്രദ്ധേയനായ കാര്‍ലോ. താന്‍ വിശ്വസിച്ചിരുന്ന വിശ്വാസ മൂല്യങ്ങളും, ദൈവത്തോടൊപ്പം ജീവിക്കുന്നത് മനോഹരമാണെന്ന ബോധ്യവും മറ്റുള്ളവരിലേക്ക് പകരുവനുള്ള അസാധാരണമായ കഴിവ് കാര്‍ലോക്കുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ കുര്‍ബ്ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ മെത്രാന്‍ മാസുര്‍ പറഞ്ഞു. വിശ്വാസത്തേക്കുറിച്ചും, സഭയേക്കുറിച്ചും, നിത്യജീവിതത്തേക്കുറിച്ചും സംശയങ്ങളുള്ള യുവജനതക്ക് പ്രചോദനവും, പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. അഡ്രിയാന്‍ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് നല്‍കണമെന്ന ആവശ്യവുമായി വത്തിക്കാനെ സമീപിച്ചത്. “ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ മാത്രമേ ജീവിക്കുന്ന ദൈവത്തെ കണ്ടെത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ” എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് കാര്‍ലോ ആണെന്നാണ്‌ ഫാ. അഡ്രിയാന്‍ പറയുന്നത്. പകര്‍ച്ചവ്യാധി കാരണം യുവത്വം ഇന്റര്‍നെറ്റിലേക്ക് ചുരുങ്ങിയ ഈ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് സുവിശേഷ് പ്രഘോഷണം നടത്തിയ ഒരു വാഴ്ത്തപ്പെട്ടവനെ സഭ നമുക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മുഴുവനും കാര്‍ലോയുടെ തിരുശേഷിപ്പുമായി ഇടവകകള്‍ തോറും പര്യടനം നടത്തുവാനാണ് രൂപതയുടെ പദ്ധതി. വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയുടെ കീര്‍ത്തി അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമേരാരോ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പോളിഷ് സഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ സമയത്താണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പുകള്‍ പോളണ്ടില്‍ എത്തുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളണ്ടിലെ യുവജനങ്ങള്‍ക്കിടയിലെ ദൈവവിശ്വാസം പകുതിയായി കുറഞ്ഞുവെന്നാണ് ഈ മാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിന്റെ കടുത്ത വിശ്വാസിയായിരുന്ന കാര്‍ലോ ലോകമെമ്പാടുമായി നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വെബ്സൈറ്റ് തന്നെ സൃഷ്ടിച്ചു. രക്താര്‍ബുദം ബാധിച്ച് 2006-ലാണ് കാര്‍ലോ മരണപ്പെടുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-18 17:47:00
Keywordsകെ‌സി‌ബി‌സി
Created Date2021-03-18 17:47:39