category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കി
Contentന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാണ്‍പുര്‍ റെയില്‍വേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയില്‍വേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാര്‍ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. എന്നാല്‍, ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു യുവതികളും 2003ല്‍ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ ഇരുവരും ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവര്‍ത്തനം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തു. കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാര്‍ഥിനികളായ ശ്വേത, ബി. തരംഗ് എന്നിവര്‍ക്കാണ് ട്രെയിനില്‍വെച്ച് ദുരനുഭവമുണ്ടായത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-27 09:37:00
Keywordsമനുഷ്യാ
Created Date2021-03-27 09:38:09