category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം - വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ
Content"ഓരോ പാവപ്പെട്ടവനും വഴിക്കച്ചവടക്കാരനും ഭിക്ഷക്കാരനും കുരിശു വഹിക്കുന്ന ക്രിസ്തുവാണ്, ക്രിസ്തുവെന്ന നിലയിൽ നാം അവരെ സ്നേഹിക്കുകയും സഹായിക്കുകയും വേണം." - വിശുദ്ധ ആൽബർട്ടോ ഹുർറ്റാഡോ (1901-1952). തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ 1901 ജനുവരി ഇരുപത്തിരണ്ടാം തീയതി ആൽബർട്ടോ ജനിച്ചു. നാലുവയസ്സുള്ളപ്പോൾ പിതാവു നിര്യാതനായി. സാന്തിയാഗോയിലെ ജെസ്യൂട്ട് സ്കൂളിലാണ് പഠിച്ചിരുന്നത്. 1923 ൽ ജെസ്യൂട്ട് സമൂഹത്തിൽ ചേർന്നു. 1933ൽ പുരോഹിതനായി അഭിഷിക്തനായി. പാവപ്പെട്ടവരെയും അനാഥരായവരെയും സഹായിക്കാനായി Hogar de cristo (Home of Christ) എന്ന യുവജന സംഘടന സ്ഥാപിച്ചു. ചിലിയിലുടനീളം പെട്ടന്നു വ്യാപിച്ച ഈ സംഘടനയിൽ സന്നദ്ധ പ്രവർത്തകരായി ആയിരക്കണക്കിനു യുവാക്കൾ ഉണ്ടായിരുന്നു. 1947 മുതൽ ചിലിയിൽ നിരവധി ട്രെയിഡ് യൂണിയനുകൾ ആൽബർട്ടോയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ക്രൈസ്തവ ആദർശങ്ങൾ തൊഴിൽ മേഖലയിൽ പ്രചരിപ്പിക്കാനായി മൂന്നു പുസ്തകങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. സഭയുടെ സാമൂഹിക പ്രബോധനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനായി 1951 ൽ Message എന്ന മാസിക അച്ചൻ തുടങ്ങി.1952ൽ ക്യാൻസർ ബാധിച്ചാണ് ആൽബർട്ടോ അച്ചൻ മരണമടഞത്.2005 ഒക്ടോബർ ഇരുപത്തി മൂന്നാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ ആൽബർട്ടോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ചിലിയിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധനാന്ന് ഈ ഈശോ സഭാ വൈദീകൻ. ✝️വിശുദ്ധ ആൽബർട്ടോയോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ ആൽബർട്ടോയേ, പാവപ്പെട്ടവരിലും ഭിക്ഷക്കാരിലും ക്രിസ്തുവിനെ ദർശിച്ചുകൊണ്ട് അവരെ ശുശ്രൂഷിക്കാനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-14 21:38:00
Keywordsനോമ്പ
Created Date2021-03-27 13:58:03