Content | അരിസോണ: കോവിഡ് വ്യാപന നാളുകളിൽ വിശുദ്ധ കുർബാന നൽകാൻ വിസമ്മതിച്ചതിന് അരിസോണയിലെ ഗിൽബർട്ടിലുളള സെന്റ് ആൻ ഇടവക ദേവാലയത്തിന്റെ ചുമതലയുള്ള വൈദികനായ ഫാ. സെർജിയോ മുനോസ് വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞു. പെസഹ വ്യാഴാഴ്ച തിരുകർമ്മങ്ങൾക്കിടെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഞാൻ ഒരു വൈദികൻ ആയതിനാൽ ചെറുതായിട്ടെങ്കിലും, സഭയെ ഞാൻ പ്രതിനിധീകരിക്കുന്നതിനാലും കഴിഞ്ഞവർഷം സംഭവിച്ച കാര്യങ്ങളെപ്പറ്റി പരസ്യമായി ക്ഷമ ചോദിക്കണമെന്ന് എനിക്ക് തോന്നി. നിങ്ങൾ എന്റെ അടുത്ത് ഉപദേശം ചോദിച്ചു വരുമ്പോൾ, എന്റെ അഭിപ്രായമല്ല മറിച്ച്, ദൈവം സഭയ്ക്ക് നൽകിയിരിക്കുന്ന സത്യമാണ് നിങ്ങൾക്കാവശ്യം." അദ്ദേഹം പറഞ്ഞു.
വിശ്വാസികളിൽ പലരും, കൊറോണവൈറസ് വ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പിതാവിന്റെ അടുത്ത് അപ്പം ചോദിച്ചു. എന്നാൽ അപ്പത്തിന് പകരം കല്ലാണ് തങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ പ്രതീക്ഷയെ പിടിച്ചുയർത്താൻ സഹായകരമായ ഏകഭോജനം ഞങ്ങൾ നിഷേധിച്ചു.നടന്ന സംഭവത്തെ പറ്റി ആരും ഖേദം പ്രകടിപ്പിച്ചതായി കേൾക്കാത്തതിനാൽ ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കപ്പെടുമോ എന്ന് ഉറപ്പു നൽകാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വേദനയുള്ള കാര്യം. എന്നാൽ ഇനി സമാനമായ ഒരു സാഹചര്യമുണ്ടായാൽ താൻ അതിന്റെ ഭാഗമാകില്ലെന്ന് ഫാ. സെർജിയോ പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|