Content | ചങ്ങനാശ്ശേരി: കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ പേരിൽ ക്രിസ്ത്യൻ പള്ളികളിൽ ആരാധന ആലങ്കോലപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതായി പരാതികൾ ഉയർന്നുവെന്നും ഇത്തരം പ്രവർത്തികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികളിൽ പരിശുദ്ധ കുർബാനയും മറ്റു തിരുക്കർമ്മങ്ങളും പരികർമ്മം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായി ചില പള്ളികളിൽ തിരുക്കർമ്മങ്ങൾ നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ കടന്നു കയറുകയും പള്ളിയുടെയും തിരുക്കർമ്മങ്ങളുടെയും ചൈതന്യത്തിന് ചേരാത്ത വിധത്തിൽ ഇടപെടുകയും ചെയ്തത് വിശ്വാസ സമൂഹത്തിന് വലിയ വേദനയും മനോവിഷമവും ഉണ്ടാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സമ്മേളനങ്ങളിലും കൂടിച്ചേരലുകളിലും പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പരിശോധനകൾ പ്രധാനമായും ആരാധനാലയങ്ങൾക്കായി പരിമിതപ്പെടുത്തി ഉദ്യോഗസ്ഥർ യഥേഷ്ടം നടപടികൾ സ്വീകരിക്കുന്നതും മറ്റു കൂടിച്ചേരലുകൾക്ക് നേരെ കണ്ണടയ്ക്കുന്നതും അപലപനീയവും പ്രതിഷേധാർഹമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി അറിയിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |