Content | സീയൂള്‍: ദക്ഷിണ കൊറിയയിലെ സീയൂള്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ നിക്കൊളാസ് ചിയോംഗ് ജിന്‍സുക് അന്തരിച്ചു. 89 വയസ്സായിരിന്നു. പ്രായാധിക്യംകൊണ്ടുള്ള വിവിധ അസുഖങ്ങള്‍ മൂലം ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. കൊറിയൻ സഭയിലെ ഉന്നത വ്യക്തിയും കൊറിയൻ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ (സിബിസികെ) മുൻ പ്രസിഡന്റുമായ കര്‍ദ്ദിനാൾ ചിയോംഗ് ഏപ്രിൽ 27നായിരിന്നു അന്തരിച്ചത്. പ്രോലൈഫ് മൂല്യങ്ങളെ ശക്തമായി മുറുകെ പിടിച്ച അദ്ദേഹം, ഗര്‍ഭഛിദ്രത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരിന്നു.
വിവിധ രോഗങ്ങളെ തുടര്‍ന്നു ഫെബ്രുവരിയിൽ കര്‍ദ്ദിനാള്‍ ചിയോംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് ആദ്യവാരം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മാർച്ച് 18ന് അദ്ദേഹം ബന്ധുക്കളോടൊപ്പം 60-ാം പൌരോഹിത്യ വാർഷികം ആഘോഷിച്ചിരിന്നു. മരണശേഷം അവയവങ്ങള്‍ ദാനംചെയ്യുമെന്ന് അധികൃതരെ അറിയിച്ച ശേഷമായിരിന്നു അദ്ദേഹം വിടവാങ്ങിയത്. 2006 മാര്‍ച്ചില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണു കര്‍ദിനാള്‍ പദവി നല്കിയത്. കര്‍ദ്ദിനാള്‍ ചിയോംഗിന്റെ മരണത്തോടെ കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ അംഗസംഖ്യ 223 ആയി. ഇതില്‍ 126 പേര്‍ക്കാണു വോട്ടവകാശമുള്ളത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|