category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാനിലെ കോടതി നടപടി ക്രമങ്ങളിൽ ഭേദഗതിയുമായി പാപ്പയുടെ മോത്തു പ്രോപ്രിയൊ
Contentവത്തിക്കാന്‍ സിറ്റി: കർദ്ദിനാളന്മാരെയും മെത്രാന്മാരെയും സംബന്ധിച്ച വത്തിക്കാൻ കോടതി നടപടിക്രമങ്ങളിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് മാർപാപ്പ “മോത്തു പ്രോപ്രിയൊ” അഥവാ സ്വയാധികാരപ്രബോധനം പുറപ്പെടുവിച്ചു. കുറ്റാരോപിതരായ കർദ്ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് ഒരു കർദ്ദിനാളിൻറെ അദ്ധ്യക്ഷതയിലുള്ള വത്തിക്കാൻറെ പരമോന്നതി കോടതി (Corte di Cassazone- Court of Cassation) ആയിരുന്നുവെങ്കിൽ പുതിയ നിബന്ധനയനുസരിച്ച് ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയായിരിക്കും വിസ്താരം നടത്തുക. എന്നാൽ ഇതിന് പാപ്പായുടെ മുൻകൂർ അനുമതി ലഭിച്ചിരിക്കണമെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. സഭയെ കെട്ടിപ്പടുക്കുകയെന്ന എല്ലാവരുടെയും ഉത്തരവാദിത്വത്തോടു പൊരുത്തപ്പെടാത്ത സവിശേഷാനുകൂല്യങ്ങൾ അനുവദിക്കാതെ, സഭാംഗങ്ങൾ എല്ലാവരുടെയും സമത്വവും തുല്യ ഔന്നത്യവും പദവിയും കോടതി നടപടികളിൽ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-03 12:57:00
Keywordsവത്തി
Created Date2021-05-03 12:59:55