Content | ക്വാരഘോഷ്: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ആദ്യമായി ഈശോയേ സ്വീകരിച്ച് 121 കുഞ്ഞുങ്ങള്‍. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐഎസ് കാലത്തെ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവന്‍ പണയംവെച്ചു നിലക്കൊണ്ട, തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസ തീക്ഷ്ണത അനുഭവിച്ചറിഞ്ഞ ഇറാഖിലെ കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണം ഇക്കഴിഞ്ഞ മെയ് 2നാണ് നടന്നത്.
കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലെ ഇടവക വികാരി ഫാ. മജീദ് അട്ടല്ല പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് നേതൃത്വം നല്കി. ഇനി 400 പേർ കൂടി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് സന്തോഷവും ബലവും പ്രതീക്ഷയും പകരുന്നുവെന്നും അവര്‍ ഭാവി സഭയെ പ്രതിനിധീകരിക്കുന്നുവെന്നും ഫാ. മജീദ് കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ അധിനിവേശ കാലത്ത് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ മണി മന്ദിരം ഉള്‍പ്പെടെ നിരവധി ഭാഗങ്ങള്‍ നശിപ്പിച്ചിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1910446765777289&width=500&show_text=true&height=806&appId" width="500" height="806" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> 2014 നും 2016 നും ഇടയിൽ ഐഎസ് ഭരണത്തിൻ കീഴിൽ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്ന ദേവാലയം തീവ്രവാദികള്‍ വെടിവെയ്പ്പ് പരിശീലനത്തിനായി വരെ ഉപയോഗിച്ച സ്ഥലമാണ്. ഐഎസിനെ ഉന്മൂലനം ചെയ്തതോടെ ക്രൈസ്തവ സമൂഹം വിവിധ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ദേവാലയം പുനര്‍നിര്‍മ്മിക്കുകയായിരിന്നു. ഇതേ ദേവാലയത്തില്‍ വരും ദിവസങ്ങളില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തും. ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനം നടന്ന്‍ കേവലം രണ്ടു മാസത്തിനകമാണ് കൂട്ടമായുള്ള പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |