Contents

Displaying 15841-15850 of 25125 results.
Content: 16208
Category: 18
Sub Category:
Heading: തെരുവോരങ്ങളിലെ പാവങ്ങള്‍ക്കു ഭക്ഷണപ്പൊതികളുമായി സഹൃദയ
Content: കൊച്ചി : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പതിവുതെറ്റിക്കാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് കരുതൽ സഹായവുമായി സഹൃദയ. കൊച്ചി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. കൊച്ചി സെൻട്രൽ പോലീസ് കമ്മീഷണർ എ. ജെ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ നിശ്ചലമായ സംസ്ഥാനത്ത് തെരുവോരങ്ങളിൽ കഴിയുന്നവരെ സഹായിക്കുവാനായി ആരും മുന്നോട്ടു കടന്നു വരാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും നിരവധി പേർക്ക് ഭക്ഷണവും, വെള്ളവും മറ്റ്‌ അവശ്യസാധനങ്ങളും സഹൃദയ നൽകിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് സഹായം എത്തിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. ഹൈക്കോർട്ട് ജംഗ്ഷൻ, മറൈൻഡ്രൈവ്,ബ്രോഡ് വേ,സൗത്ത് റെയിൽവേ സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സാധിച്ചു. ജനമൈത്രി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ. ജെ തോമസ്, പി. ആർ. ഓ ജോസഫ് കുരുവിള, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, ഷിംജോ ദേവസ്യ എന്നിവർ പങ്കാളികളായി.
Image: /content_image/India/India-2021-05-10-19:40:38.jpg
Keywords: സഹൃ
Content: 16209
Category: 18
Sub Category:
Heading: മഹാമാരിയെ അതിജീവിക്കുവാൻ പ്രാർത്ഥന നിരന്തരം തുടരാം: കെ‌സി‌ബി‌സി
Content: കൊച്ചി: മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി നിരന്തരമായ പ്രാര്‍ത്ഥന തുടരാമെന്ന് ഓര്‍മ്മിപ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. തന്റെ ഈലോകജീവിതകാലം മുഴുവൻ പിതാവായ ദൈവത്തോട് പ്രാർത്ഥനാപൂർവ്വം ബന്ധപ്പെട്ടു പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചാണ് ഈശോ തന്റെ വിമോചനദൗത്യം പൂർത്തീകരിച്ചതെന്നും ഈശോയുടെ ഈ മാതൃകയനുസരിച്ച് എല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡ് 19-ൽ നിന്നുള്ള മോചനത്തിനായി പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലി സൈക്കോ - സോഷ്യൽ സേവനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപ്രതികൾ ഈടാക്കുകയുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ (യോഹ. 14:1). തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ചു ശിഷ്യന്മാരെ ഈശോ അറിയിച്ചപ്പോൾ അവർ സ്വാഭാവികമായും അസ്വസ്ഥരായി. അപ്പോഴാണു മേൽപറഞ്ഞ തിരുവചനം കർത്താവ് അവരോടു പറഞ്ഞത്. ഒരിക്കൽ ഗലീലി തടാകത്തിലൂടെ ഈശോയും ശിഷ്യന്മാരും യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റ് ഉണ്ടായി. വഞ്ചിയിൽ വെള്ളം കയറി, അപകടത്തിലായി എന്നു ഭയപ്പെട്ട ശിഷ്യന്മാർ അടുത്തു കെ വഞ്ചിയിൽ ഉറങ്ങുകയായിരുന്ന ഈശോയെ ഉണർത്തി. ഈശോ എഴുന്നേറ്റ് കാറ്റിനെയും തിരികെ ശാസിച്ചു. അവ നിലച്ചു; ശാന്തതയുണ്ടായി. അപ്പോൾ അവിടന്നു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ (ലൂക്കാ 8:22 -25), മറ്റൊരിക്കൽ കടലിലൂടെ നടന്നുചെന്ന ഈശോയുടെ അടുത്തേക്ക് അവിടന്നു പറഞ്ഞതനുസരിച്ചു നടന്നുവരാൻ ശ്രമിച്ച പത്രോസ് കാറ്റ് ആഞ്ഞടിക്കുന്നതു കണ്ടു ഭയപ്പെട്ട് അവിടത്തോടു നിലവിളിച്ച് പറഞ്ഞു: കർത്താവേ രക്ഷിക്കണേ. ഈശോ കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് പറഞ്ഞു. അവിശ്വാസീ, നീ സംശയിച്ചതെന്ത്? സര്‍ക്കുലറിന്റെ ആരംഭത്തില്‍ പറയുന്നു. അപകടസന്ദർഭങ്ങളിൽ ശിഷ്യന്മാരെ രക്ഷിക്കാനെത്തുന്ന ഈശോയെയാണു നാം സുവിശേഷങ്ങളിൽ കാണുന്നത്. മനുഷ്യവംശത്തിനു മുഴുവൻ രക്ഷ നൽകിയ ദൈവപുത്രനാണല്ലോ അവിടന്ന്. വിശ്വാസക്കുറവാണ് അപകടസന്ധികളെ നേരിടാൻ ശിഷ്യന്മാരെ അശക്തരാക്കുന്നതെന്ന് അത്തരം സന്ദർഭങ്ങളിൽ ഈശോ പറയുന്നുണ്ട്. ശിഷ്യന്മാർ നേരിട്ടതിനെക്കാൾ അപകടകരമായ ഒരു സാഹചര്യമാണല്ലോ കോവിഡ് 19-ന്റെ പിടിയിലായിരിക്കുന്ന ലോകജനതയുടെ അവസ്ഥ. അതിനാൽ വിശ്വാസത്തോടെ ദൈവത്തിലാശ്രയിച്ചു നാം പ്രവർത്തനനിരതരാകേണ്ട അവസരമാണ് ഈ കോവിഡ് 19 പകർച്ചവ്യാധിയുടെ കാലം. പ്രാർത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം. പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചവനാണ് ഈശോ. തന്റെ ഈലോകജീവിതകാലം മുഴുവൻ പിതാവായ ദൈവത്തോട് പ്രാർത്ഥനാപൂർവ്വം ബന്ധപ്പെട്ടു പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചാണല്ലോ ഈശോ തന്റെ വിമോചനദൗത്യം പൂർത്തീകരിച്ചത്. ഈശോയുടെ ഈ മാതൃകയനുസരിച്ച് എല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡ് 19-ൽ നിന്നുള്ള മോചനത്തിനായി പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനയോടൊപ്പം നാം ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ദൈവത്തോടൊപ്പം മനുഷ്യരുടെയിടയിൽ പ്രവർത്തിക്കുന്നവരായ നാം മറ്റുള്ളവർക്കായി നമ്മുടെ കഴിവുകളെയും ദൈവം നമുക്കു നൽകിയിട്ടുള്ള സവിശേഷദാനങ്ങളെയും വിനിയോഗിക്കേണ്ടതുണ്ടെന്ന് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു. കോവിഡ്-19 പ്രതിരോധനത്തിനും കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി കെസിബിസിയുടെ ഹെൽത്ത് കമ്മീഷനും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളഘടകവും കേരള സോഷ്യൽ സർവീസ് ഫോറവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറവും ബന്ധപ്പെട്ട മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളും സഹകരിച്ച് ആസൂത്രിതമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചും സർക്കാരിൽ നിന്നുള്ള സഹകരണങ്ങൾ സ്വീകരിച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. നമ്മുടെ ആശുപത്രികളെല്ലാം സജീവമായി രംഗത്തുണ്ട്. നമ്മുടെ ആശുപത്രികളുടെ നെറ്റ്വർക്കുകൾ മേഖലാ അടിസ്ഥാനത്തിൽ നേരത്തെ തന്നെ രൂപീകരിച്ചു പ്രവർത്തിച്ച് വരുന്നതാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളോടെ അവ ഇപ്പോൾ സജ്ജീകരിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്രകാരമുള്ള മേഖലാ നെറ്റ്വർക്കിൽ എല്ലാ ക്രൈസ്തവസഭകളുടെയും ഇതരമതസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സഭയുടെ ഈവക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്. പി. ഒ. സി. കേന്ദ്രീകൃതമായി ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ കെസി ബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സമിതി യുമായി ജനങ്ങൾക്കു ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ ഇവയാണ്: 9072822364, 9072822365, 9072822366, 9072822367, 9072822368, 907282237. ഈ കത്തിന്റെ ആരംഭത്തിൽ പറഞ്ഞതുപോലെ എല്ലാറ്റിനുമുപരി ദൈവത്തിലായിച്ചു നമുക്ക് ഈ മഹാമാരിയെ അതിജീവിക്കുവാൻ അവിടത്തെ പ്രത്യേകമായ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കാം. ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടുകൂടെ ഉണ്ട് എന്ന വചനം നമുക്കു ശക്തി പകരട്ടെ. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഭൂകമ്പങ്ങൾ, പ്രളയങ്ങൾ, പകർച്ചവ്യാധികൾ, മറ്റു പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയെ അതിജീവിച്ച മനുഷ്യസമൂഹം ദൈവകൃപയാൽ കോവിഡ്- മഹാമാരിയെയും അതിജീവിക്കും. ഇത്തരം ദുരന്തങ്ങളിൽ അനേകരുടെ ജീവഹാനി സംഭവിക്കാറുണ്ട്. വ്യക്തികളുടെ മരണം പോലെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന മരണങ്ങളെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു മനസിലാക്കാൻ പരിശ്രമിക്കാം. പരേതരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം. അവരുടെ ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കാം. പരസ്പരം സഹായവും ആശ്വാസവും ഏറ്റം അധികം ആവശ്യമായിരിക്കുന്ന കാലമാണിത്. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവത്തെയും സാന്ത്വനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ. 'ദൈവത്തിനു സ്തുതി'യെന്ന വാക്കുകളോടെയാണ് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ, കെസിബിസി സെക്രട്ടറി ജനറാൾ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-10-20:46:44.jpg
Keywords: കെ‌സി‌ബി‌സി
Content: 16210
Category: 1
Sub Category:
Heading: ഫാ. ജോൺ തെക്കേക്കര ബാംഗ്ലൂർ സെൻ്റ്‌ ജോൺസ് അസോസിയേറ്റ് ഡയറക്ടർ
Content: ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസിൻ്റെ അസോസിയേറ്റ് ഡയറക്ടർ ആയി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഡോ.ജോൺ തെക്കേക്കരയെ സിബിസിഐ നിയമിച്ചു. ആയിരത്തഞ്ഞൂറിലധികം കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കൽ കോളേജിൻ്റെ ചുമതലയാണ് കോവിഡിൻ്റെ അടിയന്തര പശ്ചാത്തലത്തിൽ ഫാ. ജോൺ ഏറ്റെടുക്കുന്നത്. സി ബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്താലാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. ചങ്ങനാശേരി ഇത്തിത്താനം ഇടവക തെക്കേക്കര വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ.ജോൺ 1997ൽ മാർ ജോസഫ് പൗവത്തിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിലും യുവദീപ്തി അതിരൂപതാ ഡയറക്ടർ, ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റൽ അസി.ഡയറക്ടർ, തുടങ്ങി വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഹെൽത്ത് സിസ്റ്റംസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗ്ലൂർ സെൻ്റ് ജോൺസിൽ തന്നെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡ് ആയി സേവനം അനുഷ്ഠിച്ചു വരവേയാണ് പുതിയ നിയമനം.
Image: /content_image/News/News-2021-05-11-09:21:35.jpg
Keywords: ആശുപ
Content: 16211
Category: 1
Sub Category:
Heading: ഇത് ഞങ്ങള്‍ക്കറിയാവുന്ന നൈജീരിയയല്ല, രാജ്യം മരണസംസ്കാരത്തിലേക്ക് നീങ്ങുന്നു: നൈജീരിയന്‍ ബിഷപ്പ് ഹിലാരി ഡാച്ചെലെം
Content: അബൂജ: നൈജീരിയയിലെ മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത കൊലപാതക സംസ്കാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നൈജീരിയയിലെ ബോച്ചി രൂപതാ മെത്രാനായ ഹിലാരി ഡാച്ചെലെം. കുറ്റകൃത്യങ്ങള്‍ രാജ്യത്തെ പതിവ് സംഭവമായിരിക്കുന്നുവെന്ന്‍ പറഞ്ഞ ബിഷപ്പ്, ഇത് തങ്ങള്‍ക്കറിയാവുന്ന നൈജീരിയയല്ലായെന്നും ഒരു വ്യത്യസ്ഥമായൊരു നൈജീരിയയേയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ക്കറിയാവുന്ന രാജ്യം സ്വതന്ത്രവും കുറ്റകൃത്യങ്ങള്‍ കുറവായ രാജ്യവുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അപകടകരമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ബോച്ചിയിലെ സെന്റ്‌ ജോണ്‍സ് കത്തീഡ്രലില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജീവന്റെ സംസ്കാരത്തില്‍ നിന്നും മരണസംസ്കാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നൈജീരിയന്‍ ജനത മരണവുമായി പൊരുത്തപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ നൈജീരിയയില്‍ ചുരുക്കം ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ അമിതമായിരുന്നില്ല. അന്നു കുറ്റവാളികളുടെ എണ്ണം കുറവായിരുന്നു. തങ്ങള്‍ക്കറിയാവുന്ന പഴയ നൈജീരിയയില്‍ നിങ്ങള്‍ക്ക് ഏതുസമയത്തും എവിടെ വേണമെങ്കിലും പോകാമായിരുന്നു, കവര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് കാണുന്നത് പോലെ വ്യാപകമായിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബെന്യൂ സംസ്ഥാനത്തെ ഗവര്‍ണര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും പരാമര്‍ശിച്ച ബിഷപ്പ് ഡാച്ചെലെം ഗവര്‍ണറിനു പോലും ഇന്ന്‍ പേടികൂടാതെ പുറത്തിറങ്ങി യാത്രചെയ്യുവാന്‍ കഴിയില്ലെന്ന്‍ ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം നൈജീരിയയില്‍ ആക്രമണങ്ങള്‍ നടത്തിവരികയാണെന്നും, ക്രൈസ്തവര്‍ക്കെതിരെയുള്ള ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണങ്ങള്‍ കൂടിയായപ്പോള്‍ രാഷ്ട്രത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളുടെ അറുപതു ശതമാനം ഉത്തരവാദിത്വം രാഷ്ട്രത്തിന്റെ നേതൃത്വത്തിനാണെന്നും ബിഷപ്പ് ആരോപിച്ചു. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ ഉടന്‍ തന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ട ബിഷപ്പ്, ജീവിതത്തോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ജനത മരണസംസ്കാരവുമായി പൊരുത്തപ്പെട്ടാല്‍ എല്ലാവരും കൊല്ലപ്പെടുമെന്നും പിന്നീട് നൈജീരിയ ഉണ്ടായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പത്രസമ്മേളനം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-11-10:06:49.jpg
Keywords: നൈജീ
Content: 16213
Category: 1
Sub Category:
Heading: എൺപതോളം നഗരങ്ങളിൽ ജർമ്മൻ വൈദികർ സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിച്ചു
Content: ബെർലിൻ: വത്തിക്കാന്റെ വിലക്ക് ലംഘിച്ച് എൺപതോളം നഗരങ്ങളിൽ ജർമ്മൻ വൈദികർ ഇന്നലെ തിങ്കളാഴ്ച സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിച്ചു. വത്തിക്കാന്റെ നിലപാടില്‍ നിന്നും വിഭിന്നമായി തീരുമാനമെടുത്ത വൈദികരുടെ ആശീര്‍വാദത്തെ കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളായ റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസും അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ സഭയ്ക്ക് സാധിക്കില്ലെന്ന് വത്തിക്കാന്റെ വിശ്വാസ തിരുസംഘം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധസൂചകമായി ആണ് വിവിധ സ്ഥലങ്ങളിൽ ചടങ്ങുകൾ ക്രമീകരിക്കപ്പെട്ടിരുന്നത്. 'ബ്ലസിങ് സർവീസസ് ഫോർ ലവേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങുകൾക്ക് ലൗ വിൻസ് എന്ന പേരിലുള്ള ഹാഷ് ടാഗ് ഉപയോഗിച്ച് സംഘാടകർ പ്രചാരം നൽകിയിരുന്നു. കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ജർമ്മനിയിലെ എൺപതോളം നഗരങ്ങളിലും, സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിലും സ്വവർഗ്ഗ ബന്ധങ്ങളുടെ ആശിർവാദം നടന്നു. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, കൊളോൺ തുടങ്ങിയ നഗരങ്ങൾ ഇതിലുൾപ്പെടുന്നു. വുർസ്ബർഗ് കത്തീഡ്രലിനു സമീപത്തെ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ നടന്ന ചടങ്ങിൽ നൂറ്റിമൂപ്പതോളം ആളുകളാണ് പങ്കെടുത്തത്. കൊളോണിലെ കത്തോലിക്കാ സർവ്വകലാശാലയുടെ ചാപ്പലിലും ചടങ്ങ് നടന്നു. പലസ്ഥലങ്ങളിലും സ്വവർഗ്ഗാനുരാഗികൾക്ക് പൊതു ആശിർവാദമാണ് നൽകിയത്. മെയ് പത്താം തീയതിക്ക് മുൻപും സമാനമായ ആശിർവാദങ്ങൾ ജർമനിയിൽ ഉടനീളം നടന്നിരുന്നു. മേയ് ഏഴാം തീയതി ജെൽഡേൺ നഗരത്തിൽ രണ്ട് കത്തോലിക്കാ വൈദികർ 35 സ്വവർഗ്ഗ ദമ്പതികളെ ആശീർവദിച്ചുവെന്ന് രൂപതയുടെ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വിശ്വാസ തിരുസംഘം സ്വവർഗ്ഗ ബന്ധങ്ങളുടെ ആശിർവാദത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അനുമതിയോടുകൂടി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് യൂറോപ്പിൽ ഉടനീളം പ്രത്യേകിച്ച് ജർമനിയിൽ പൊട്ടിപ്പുറപ്പെട്ടത്. ജർമനിയിലെ നിരവധി മെത്രാന്മാർ സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നു. നിരവധി ദേവാലയങ്ങൾ എൽജിബിടി പതാക ഉയർത്തി. ഇരുന്നൂറോളം വരുന്ന ദൈവശാസ്ത്രജ്ഞർ വത്തിക്കാൻ നിർദ്ദേശത്തെ വിമർശിച്ചുകൊണ്ട് പ്രസ്താവന തന്നെ പുറത്തിറക്കിയിരിന്നു. ജർമ്മൻ സഭ ആഗോള സഭയുമായുള്ള ബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുകയാണോ എന്ന ആശങ്ക ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെൽ, ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ കമിലോ റൂയിനി, പോര്‍ട്ട്സ്മൌത്ത് ബിഷപ്പ് ഫിലിപ്പ് ഈഗൻ, തുടങ്ങിയവർ ഇതിനിടെ പങ്കുവെച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ടുകൊണ്ട് പോർച്ചുഗലിൽ നിന്ന് അടുത്തിടെ അയച്ച ഒരു കത്തിൽ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നും ഒപ്പുവെച്ചിരുന്നു. സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിച്ച വൈദികർ സാവകാശം അതൊരു കൂദാശയുടെ തലത്തിലേക്ക് ഉയർത്തണമെന്ന പക്ഷക്കാരാണെന്ന് ഫ്രീബർഗ് സർവകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകനായ ഹെൽമുട്ട് ഹോപ്പിംഗ് കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-11-12:37:57.jpg
Keywords: സ്വവർഗ്
Content: 16214
Category: 13
Sub Category:
Heading: സമൂഹം തഴഞ്ഞ ലൈംഗീക തൊഴിലാളികളുടെ മക്കളെ ചേര്‍ത്ത് പിടിച്ച് കത്തോലിക്ക സന്യാസിനികളുടെ 'ആശാസദന്‍'
Content: വാസ്കോ, ഗോവ: ഗോവയിലെ ലൈംഗീക തൊഴിലാളികളുടെ മക്കളെ കരംപിടിച്ചു ഉയര്‍ത്തിക്കൊണ്ടുള്ള ഒരുകൂട്ടം കത്തോലിക്ക സന്യാസിനികള്‍ നടത്തുന്ന സേവനങ്ങള്‍ ശ്രദ്ധേയമാകുന്നു. തുറമുഖ നഗരമായ വാസ്കോയിലെ ബൈന ബീച്ചിന് സമീപം ഹോളി ഫാമിലി ഓഫ് നസ്രത്ത് സഭാംഗങ്ങളായ കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തുന്ന ആശാ സദനാണ് (പ്രത്യാശാ ഭവനം) ലൈംഗീക തൊഴിലാളികളുടെ മക്കള്‍ക്കു പുതുജീവിതം നല്‍കുന്നത്. ആശാസദന്‍ അഭയം നല്‍കി പഠിപ്പിച്ച നിരവധി പേരാണ് ഇന്നു മാന്യമായി ജോലി ചെയ്ത് സ്വന്തം കുടുംബവുമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കുന്നത്. എയിഡ്സ് / എച്ച്.ഐ.വി ബോധവല്‍ക്കരണവും ഈ കന്യാസ്ത്രീകള്‍ തുടരുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ ആശാസദനില്‍ എത്തിയ കസ്തൂരി രൂപാലി, ആനന്ദ് പാട്ടില്‍ തുടങ്ങി എണ്‍പതിലധികം കുട്ടികളേയാണ് തങ്ങളുടെ ഭൂതകാലം മറന്ന് നല്ലൊരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ആശാസദന്‍ ഇതിനോടകം പ്രാപ്തരാക്കിയത്. ആശാ സദന്‍ ഇല്ലായിരുന്നെങ്കില്‍ ഇവരില്‍ ഭൂരിഭാഗവും തങ്ങളുടെ മാതാവിന്റെ തൊഴില്‍ തന്നെ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാകുമായിരുന്നുവെന്നാണ് മിക്കവരും പറയുന്നത്. ആശാ സദനിലെ അന്തേവാസികളായ പന്ത്രണ്ടു പേര്‍ ഇന്ന് വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിസ്റ്റര്‍ ലോറെന്‍കാ മാര്‍ക്കസ് ബൈനായില്‍ എത്തിയതോടെയാണ് ആശാ സദന്റെ ചരിത്രം ആരംഭിക്കുന്നത്. ലൈംഗീക തൊഴിലാളികളുടേയും, എച്ച്.ഐ.വി ബാധിതരുടേയും മക്കള്‍ക്ക് പുതിയൊരു ജീവിതം നല്‍കുക എന്നതായിരുന്നു കന്യാസ്ത്രീകളുടെ ബൈനയിലെ ദൗത്യം. പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു രൂപവുമായിട്ടാണ് താന്‍ ബൈനയിലെത്തിയതെന്നും, ആശാ സദന്റെ രൂപീകരണത്തിന്റെ വളര്‍ച്ചയില്‍ പരിശുദ്ധ ദൈവമാതാവ് തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്നും അന്‍പത്തിയാറുകാരിയായ സിസ്റ്റര്‍ മാര്‍ക്കസ് ‘ഗ്ലോബല്‍ സിസ്റ്റേഴ്സ് റിപ്പോര്‍ട്ട്’ (ജി.എസ്.ആര്‍)ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൗത്യം ഒരു വെല്ലുവിളിയായിട്ടാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന്‍ പറഞ്ഞ സിസ്റ്റര്‍, ആശാ സദന്റെ പ്രാരംഭത്തില്‍ ലൈംഗീക തൊഴിലാളികളുടെ കുടിലുകളില്‍ പോയി കുട്ടികളെ കൊണ്ടുവന്ന് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരങ്ങളും നല്‍കുകയാണ് ചെയ്തിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ തന്നെ നിരവധി അവാര്‍ഡുകളാണ് ആശാ സദനെ തേടി എത്തിയിട്ടുള്ളത്. 1996-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മയില്‍ നിന്നും ലഭിച്ച ഉന്നത പുരസ്കാരവും ഇതില്‍ ഉള്‍പ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-05-11-14:11:56.jpg
Keywords: സേവന, സന്യാസ
Content: 16215
Category: 1
Sub Category:
Heading: പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിഷ് പ്രസിഡന്റ് ബര്‍സാനി
Content: ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കുര്‍ദ്ദിസ്ഥാന്‍ മേഖലാ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെ വാഗ്ദാനം. ഇറാഖിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് മിറ്റ്ജാ ലെസ്കോവറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. മേഖലയുടെ പുരോഗതിക്കായി ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ പരാമര്‍ശിച്ചുകൊണ്ട് പുതിയ ഭരണഘടനയില്‍ ക്രൈസ്തവരുടെയും ഇതര വിഭാഗങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബര്‍സാനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ അവിഭാജ്യ ഘടകമാണെന്നും, മേഖലയുടെ സേവന, നിര്‍മ്മാണ രംഗങ്ങളിലും, പുരോഗതിയിലും, സഹവര്‍ത്തിത്വത്തിലൂന്നിയ സംസ്കാരത്തിന്റെ രൂപീകരണത്തിലും ക്രൈസ്തവര്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പുതിയ ഭരണഘടനയുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അംഗീകരിക്കപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മേഖലയുടെ ഭരണം നടത്തിവരുന്നത്. 2019-ല്‍ ആരംഭിച്ച പുതിയ ഭരണഘടനാ നിര്‍മ്മാണം പിന്നീട് തടസ്സപ്പെട്ടുവെങ്കിലും ഏപ്രില്‍ ആരംഭത്തില്‍ പുനഃരാരംഭിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രസിഡന്റ് ബര്‍സാനി വത്തിക്കാന്‍ അംബാസിഡര്‍ ലെസ്കോവറുമായി കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് ഭവനരഹിതരായ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയതിന് വത്തിക്കാന്‍ കുര്‍ദ്ദിസ്ഥാന് നന്ദി അറിയിച്ചു. ഇറാഖില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും വടക്കന്‍ ഇറാഖിലെ നിനവേയിലാണ് താമസിക്കുന്നത്. ഇവരുടെ അവകാശങ്ങള്‍ ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെടുക എന്നത് പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് മേഖലയിലേക്ക് തിരികെ വരുന്നതിനു പ്രോത്സാഹനമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ഫ്രാന്‍സോ ഹരീരി സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും പൊതു സമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-11-16:38:15.jpg
Keywords: കുര്‍ദ
Content: 16216
Category: 14
Sub Category:
Heading: ക്രൈസ്തവ അവഹേളനവുമായി 'അക്വേറിയം' എന്നപേരിൽ ഒടി‌ടി റിലീസിന് ഒരുങ്ങിയ 'പിതാവിനും പുത്രനും' സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ
Content: ക്രൈസ്തവരെയും സന്യസ്തരെയും അങ്ങേയറ്റം അവഹേളിക്കുന്ന വിധത്തില്‍ 'അക്വേറിയം' എന്നപേരിൽ ഓടി‌ടി റിലീസിന് ഒരുങ്ങിയ 'പിതാവിനും പുത്രനും' എന്ന നിരോധിത സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. ചലച്ചിത്രം പുതിയപേരിൽ വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയ്‌ക്കൊപ്പം, സന്യസ്തരെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്ന വിധത്തിലുള്ള അതിന്റെ ട്രെയ്‌ലറും പ്രചരിച്ചതോടെ കത്തോലിക്കാ സന്യാസിനിമാരുടെ ഓൺലൈൻ കൂട്ടായ്മയായ 'വോയ്‌സ് ഓഫ് നൺസ്' നിയമപരമായി നീങ്ങാൻ തീരുമാനിക്കുകയായിരുന്നു. റിട്ട് പെറ്റിഷൻ ഇന്നു പരിഗണിച്ച ഹൈക്കോടതി മെയ് പതിനാലിന് OTT റിലീസ് പ്രഖ്യാപിച്ചിരുന്ന 'അക്വേറിയം' എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പത്തു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. സന്യാസിനിമാർക്കുവേണ്ടി കേരളഹൈക്കോടതിയിലെ അഭിഭാഷകരായ അഡ്വ. ജോർജ്ജ് പൂന്തോട്ടം, അഡ്വ. ജോൺ വർഗീസ് എന്നിവർ ഹാജരായതായി 'വോയ്‌സ് ഓഫ് നൺസ്' ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 2013ൽ ചിത്രീകരണം പൂർത്തിയാക്കി സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കപ്പെട്ട 'പിതാവിനും പുത്രനും' എന്ന ചിത്രത്തിന്റെ ഉള്ളടക്കം, ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന വിധത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. സെൻസർ ബോർഡ് കേരള ഘടകവും, റിവിഷൻ കമ്മിറ്റിയും, അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു. സിനിമ ഏതുവിധേനയും പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ച പിന്നണി പ്രവർത്തകർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചാണ് വീണ്ടും ഈ സിനിമ പ്രദർശിപ്പിക്കാൻ 'അക്വേറിയം' എന്നപേരിൽ ഓ‌ടി‌ടി പ്ലാറ്റ്ഫോമിലൂടെ ഒരുങ്ങിയത്. മറ്റൊരു ചിത്രം എന്ന വ്യാജേന പേരുമാറ്റി വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കുകയും സെൻസർ ബോർഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം. OTT റിലീസിനോട് അനുബന്ധിച്ച് പത്രങ്ങൾക്ക് നൽകിയ വാർത്തയിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങൾക്ക് സർട്ടിഫിക്കേറ്റ് ലഭിച്ചതെന്ന് അവർ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു. 2013ൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയിൽ സിനിമയുടെ മുഴുവൻ തിരക്കഥയും പിന്നണി പ്രവർത്തകർ പ്രസിദ്ധപ്പെടുത്തിയിരുന്നതെന്നും അത്തരത്തിൽ തിരക്കഥ വായിക്കാൻ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ ലക്ഷ്യംവച്ചത് എന്താണെന്ന് മനസിലാക്കാനായതെന്ന് 'വോയ്‌സ് ഓഫ് നൺസ്'-ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങൾ എന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേർ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സിനിമ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-11-17:59:28.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 16217
Category: 1
Sub Category:
Heading: എൺപതോളം നഗരങ്ങളിൽ സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവരെ ജർമ്മൻ വൈദികർ ആശീർവദിച്ചു
Content: ബെർലിൻ: വത്തിക്കാന്റെ വിലക്ക് ലംഘിച്ച് എൺപതോളം നഗരങ്ങളിൽ ജർമ്മൻ വൈദികർ ഇന്നലെ തിങ്കളാഴ്ച സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവരെ ആശീർവദിച്ചു. വത്തിക്കാന്റെ നിലപാടില്‍ നിന്നും വിഭിന്നമായി തീരുമാനമെടുത്ത വൈദികരുടെ ആശീര്‍വാദത്തെ കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളായ റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസും അടക്കമുള്ള മാധ്യമങ്ങളും ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ സഭയ്ക്ക് സാധിക്കില്ലെന്ന് വത്തിക്കാന്റെ വിശ്വാസ തിരുസംഘം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധസൂചകമായി ആണ് വിവിധ നഗരങ്ങളിൽ ചടങ്ങുകൾ ക്രമീകരിക്കപ്പെട്ടത് എന്നത് ഖേദകരമായ വസ്തുതയാണ്. 'ബ്ലസിങ് സർവീസസ് ഫോർ ലവേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങുകൾക്ക് ലൗ വിൻസ് എന്ന പേരിലുള്ള ഹാഷ് ടാഗ് ഉപയോഗിച്ച് സംഘാടകർ പ്രചാരം നൽകിയിരുന്നു. കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ജർമ്മനിയിലെ എൺപതോളം നഗരങ്ങളിലും, സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിലും സ്വവർഗ്ഗ ബന്ധത്തിൽ കഴിയുന്നവരുടെ ആശിർവാദം നടന്നു. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, കൊളോൺ തുടങ്ങിയ നഗരങ്ങൾ ഇതിലുൾപ്പെടുന്നു. വുർസ്ബർഗ് കത്തീഡ്രലിനു സമീപത്തെ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ നടന്ന ചടങ്ങിൽ നൂറ്റിമൂപ്പതോളം ആളുകളാണ് പങ്കെടുത്തത്. കൊളോണിലെ കത്തോലിക്കാ സർവ്വകലാശാലയുടെ ചാപ്പലില്‍ നടത്തിയ ചടങ്ങിനെ സംബന്ധിച്ച വാര്‍ത്തയും ഇതിനിടെ പുറത്തുവന്നു. മെയ് പത്താം തീയതിക്ക് മുൻപും സമാനമായ ആശിർവാദങ്ങൾ ജർമ്മനിയിൽ ഉടനീളം നടന്നിരുന്നു. മേയ് ഏഴാം തീയതി ജെൽഡേൺ നഗരത്തിൽ രണ്ട് കത്തോലിക്കാ വൈദികർ 35 ജോഡി സ്വവർഗ്ഗ ദമ്പതികളെ ആശീർവദിച്ചുവെന്ന് രൂപതയുടെ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വിശ്വാസ തിരുസംഘം സ്വവർഗ്ഗ ബന്ധങ്ങളുടെ ആശിർവാദത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അനുമതിയോടുകൂടി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ ജര്‍മ്മനിയില്‍ അടക്കം വിവിധ രാജ്യങ്ങളില്‍ വലിയ പ്രതിഷേധങ്ങൾ ഉടലെടുത്തത് വിശ്വാസികൾക്കിടയിൽ വലിയ ആശങ്ക ഉളവാക്കിയിരിന്നു. തിരുസഭയുടെ പാരമ്പര്യത്തില്‍ നിന്ന്‍ തെന്നിമാറി ജർമനിയിലെ നിരവധി മെത്രാന്മാർ സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നതും നിരവധി ദേവാലയങ്ങൾ എൽജിബിടി പതാക ഉയർത്തിയതും അടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് ദുഃഖത്തോടെയാണ് ക്രൈസ്തവ ലോകം സാക്ഷ്യം വഹിച്ചത്. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍, ജർമ്മൻ സഭ ആഗോള സഭയുമായുള്ള ബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുകയാണോ എന്ന ആശങ്ക ഓസ്ട്രേലിയൻ കർദ്ദിനാൾ ജോർജ് പെൽ, ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ കമിലോ റൂയിനി, പോര്‍ട്ട്സ്മൌത്ത് ബിഷപ്പ് ഫിലിപ്പ് ഈഗൻ തുടങ്ങിയവർ ഇതിനിടെ പങ്കുവെച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ടുകൊണ്ട് പോർച്ചുഗലിൽ നിന്ന് അടുത്തിടെ അയച്ച ഒരു കത്തിൽ ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നും ഒപ്പുവെച്ചിരുന്നു. അതേസമയം സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിച്ച വൈദികർ സാവകാശം അതൊരു കൂദാശയുടെ തലത്തിലേക്ക് ഉയർത്തണമെന്ന പക്ഷക്കാരാണെന്ന് ഫ്രീബർഗ് സർവകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകനായ ഹെൽമുട്ട് ഹോപ്പിംഗ് കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-11-19:28:17.jpg
Keywords: ജര്‍മ്മ, സ്വവര്‍
Content: 16218
Category: 22
Sub Category:
Heading: ജോസഫിന്റെ ഹൃദയ രാജ്ഞിയായ മറിയം
Content: വിശുദ്ധ ഗ്രന്ഥം പൂർണ്ണമായി ചൈനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിനു നേതൃത്വം വഹിച്ച ബൈബിൾ പണ്ഡിതനാണ് ഫ്രാൻസിസ്കൻ സന്യാസ വൈദീകനായ ഗബ്രിയേലേ അല്ലെഗ്ര (1907-1976). 2012 സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ട അല്ലെഗ്രയച്ചനു ഇരുപത്തി ഒന്നാം വയസ്സിൽ ഉദിച്ച ആഗ്രഹം പൂർത്തിയാകാൻ 40 വർഷം കാത്തിരിക്കേണ്ടി വന്നു. വിശുദ്ധ യൗസേപ്പിതാവിനോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള സവിശേഷമായ ഭക്തിയാണ് ഈ ഭഗീരഥ പ്രയ്നത്തിനു ഉത്തേജനം നൽകിയത്. യൗസേപ്പിതാവിനോടു നിരന്തരം സമർപ്പണം നടത്തിയിരുന്ന അച്ചൻ ഈശോയും മറിയത്തെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന അധ്യാപകനായിട്ടും യൗസേപ്പിതാവിനെ കണ്ടിരുന്നു. മറിയം യൗസേപ്പിന്റെ ഹൃദയ രാജ്ഞിയായിരുന്നു. "ഈശോയുടെ അമലോത്ഭവയായ മാതാവും തന്റെ ഹൃദയത്തിന്റെ രാജ്ഞിയുമായ മറിയത്തെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും അനുകരിക്കാനും വിശുദ്ധ യൗസേപ്പ് മധുരമായും നിരന്തരവുമായും നമ്മളെ പ്രചോദിപ്പിക്കുന്നു." എന്നു അല്ലേഗ്രയച്ചൻ പഠിപ്പിക്കുന്നു. യൗസേപ്പിന്റെ ഹൃദയരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തെ നമ്മുടെയും അമ്മയും സംരക്ഷകയുമാക്കി മാറ്റാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-11-21:06:08.jpg
Keywords: ജോസഫ്, യൗസേ