category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതെരുവോരങ്ങളിലെ പാവങ്ങള്‍ക്കു ഭക്ഷണപ്പൊതികളുമായി സഹൃദയ
Contentകൊച്ചി : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പതിവുതെറ്റിക്കാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് കരുതൽ സഹായവുമായി സഹൃദയ. കൊച്ചി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. കൊച്ചി സെൻട്രൽ പോലീസ് കമ്മീഷണർ എ. ജെ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ നിശ്ചലമായ സംസ്ഥാനത്ത് തെരുവോരങ്ങളിൽ കഴിയുന്നവരെ സഹായിക്കുവാനായി ആരും മുന്നോട്ടു കടന്നു വരാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും നിരവധി പേർക്ക് ഭക്ഷണവും, വെള്ളവും മറ്റ്‌ അവശ്യസാധനങ്ങളും സഹൃദയ നൽകിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് സഹായം എത്തിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. ഹൈക്കോർട്ട് ജംഗ്ഷൻ, മറൈൻഡ്രൈവ്,ബ്രോഡ് വേ,സൗത്ത് റെയിൽവേ സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സാധിച്ചു. ജനമൈത്രി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ. ജെ തോമസ്, പി. ആർ. ഓ ജോസഫ് കുരുവിള, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, ഷിംജോ ദേവസ്യ എന്നിവർ പങ്കാളികളായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-10 19:40:00
Keywordsസഹൃ
Created Date2021-05-10 19:40:38