category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിൽ നാളെ പൗരസ്ത്യ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യ ദിനം
Contentപാരീസ്: ഫ്രഞ്ച് മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം പൗരസ്ത്യ സഭകളിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യദിനം നാളെ മെയ് 9 ഞായറാഴ്‌ച ആചരിക്കുന്നു. സീറോമലബാർ, സീറോമലങ്കര കത്തോലിക്ക സഭകളുൾപ്പെടെയുള്ള ലോകത്തിലെ എല്ലാ പൗരസ്ത്യ ക്രൈസ്തവരോടുമുള്ള നാലാം അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണമാണ് നാളെ നടക്കുക. ലോകത്തിൽ അനേകം രാജ്യങ്ങളിൽ പൗരസത്യസഭാ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി സ്മരിച്ചു. പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ ദിനാചരണത്തിലൂടെ മെത്രാന്‍ സമിതി ഉദ്ദേശിക്കുന്നത്. ഈ ദിവസം, സാഹോദര്യ കൂട്ടായ്മയിൽ പ്രാർത്ഥിക്കാനും പരസ്പരം പ്രത്യാശയുടെ അടയാളങ്ങൾ കൊണ്ടുവരാനും ഏവരെയും ക്ഷണിക്കുകയാണെന്ന് പൗരസ്ത്യ ദേവാലയങ്ങളെ പിന്തുണയ്ക്കുന്ന ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഓവ്രെ ഡി ഓറിയന്റിന്റെ അധ്യക്ഷന്‍ ബിഷപ്പ് പാസ്കൽ ഗോൾനിഷ് പറഞ്ഞു. കിഴക്കൻ ക്രൈസ്തവരുടെ ചരിത്രം നമ്മുടെ നാഗരികതയുടെ ചരിത്രമാണ്. ഈജിപ്തുകാരുടെയും മെസൊപ്പൊട്ടേമിയക്കാരുടെയും, ബൈബിളിന്റെയും, ഗ്രീക്കുകാരുടെയും, റോമാക്കാരുടെയും ചരിത്രം, കൂടാതെ യൂറോപ്പിന് സ്വന്തം സ്വത്വം മനസ്സിലാക്കാൻ കഴിയില്ലായെന്നും ബിഷപ്പ് പാസ്കൽ ഗോൾനിഷ് കൂട്ടിച്ചേര്‍ത്തു. 160 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലും ആഫ്രിക്കയിലും, കിഴക്കൻ യൂറോപ്പിലും ഭാരതത്തിലുമുള്ള പൗരസ്ത്യ സഭകള്‍ക്ക് ഓവ്രെ ഡി ഓറിയന്‍റ് സഹായമെത്തിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-08 21:26:00
Keywordsപൗരസ്
Created Date2021-05-08 21:29:31