Content | ലിസ്ബണ്‍: ദൈവമാതാവിന്റെ പ്രത്യക്ഷീകരണ സംഭവത്തെ ഇതിവൃത്തമാക്കി കഴിഞ്ഞ വര്‍ഷം പ്രദർശനത്തിനെത്തിയ 'ഫാത്തിമ' ചലച്ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക്. കൊറോണ വൈറസ് വ്യാപനം ചിത്രത്തിന്റെ പ്രദർശനത്തെ കഴിഞ്ഞവർഷം തടസ്സപ്പെടുത്തിയതാണ് പുനഃപ്രദർശനത്തെ പറ്റി ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം മൂന്നു ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതിന്റെ നൂറ്റിനാലാം വാർഷികത്തോടനുബന്ധിച്ച് എഎംസി തിയേറ്റര്‍ ശൃംഖലകളിലുടെയാണ് ചലച്ചിത്രം ആളുകളിലേക്ക് എത്തിക്കുക. തീയേറ്ററിൽ ഒരിക്കൽ പ്രദർശനത്തിന് എത്തിയ ചിത്രം വീണ്ടും പുനഃപ്രദർശനം നടത്തുന്നത് അസാധാരണമായ ഒരു സംഭവമാണെന്ന് ചിത്രത്തിന്റെ വിതരണാവകാശമുള്ള പിക്ചർഹൗസ് സിഇഒ ബോബ് ബെർണി പറഞ്ഞു. ചിത്രത്തിന് ഇപ്പോഴും കാഴ്ചക്കാർ ഉണ്ടെന്ന് ഡിവിഡി വിറ്റഴിഞ്ഞ കണക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചൂണ്ടിക്കാട്ടി. എഎംസി തീയേറ്റർ ശൃംഖല ഈ ആവശ്യം പറഞ്ഞ് തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.
ഫാത്തിമയിൽ നടന്ന കാര്യങ്ങൾ ക്രൈസ്തവ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവങ്ങളാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ കുട്ടികൾക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ പകർച്ചവ്യാധി ഉണ്ടായ സമയത്താണ് കന്യകാമറിയം പ്രത്യക്ഷപ്പെട്ടതെന്നും, അതിനാൽ ചലച്ചിത്രത്തിന് കൊറോണ വൈറസ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടവുമായി ബന്ധമുണ്ടെന്നും ബോബ് ബെർണി നാഷ്ണൽ കാത്തലിക്ക് രജിസ്റ്ററിനോട് പറഞ്ഞു. ചിത്രവും, ചിത്രത്തിലെ സന്ദേശവും അനുഭവേദ്യമാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചിത്രം കാണാനെത്തുന്ന ഇടവക സംഘങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് എഎംസി നൽകുന്നുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |