category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അലസത പ്രാർത്ഥനയ്‌ക്കെതിരായ യഥാർത്ഥമായ പ്രലോഭനം: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: അലസത പ്രാർത്ഥനയ്‌ക്കെതിരായ യഥാർത്ഥമായ പ്രലോഭനമാണെന്നും അത് ക്രിസ്തീയ ജീവിതത്തിനെതിരാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (19/05/2021) പ്രതിവാര പൊതുദര്‍ശന പരിപാടിയുടെ ഭാഗമായി വത്തിക്കാനില്‍ വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദീ‍‍ര്‍ഘനേരം ഏകാഗ്രത പാലിക്കാന്‍ മനുഷ്യ മനസ്സിന് ബുദ്ധിമുട്ടാണെന്നും നിരന്തരമായ ചുഴലിക്കാറ്റ് ഉറക്കത്തിൽ പോലും നാമെല്ലാവരും അനുഭവിക്കുന്നുവെന്നും ക്രമരഹിതമായ ഈ പ്രവണതയുടെ പിന്നാലെ പോകുന്നത് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും പാപ്പ സന്ദേശത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. പ്രാർത്ഥനയുമായി മാത്രം ബന്ധപ്പെട്ടതല്ല ഏകാഗ്രത നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള പോരാട്ടം. വേണ്ടത്ര ഏകാഗ്രത കൈവരിക്കാനായില്ലെങ്കിൽ, ഒരാൾക്ക് ഫലദായകമായ വിധത്തില്‍ പഠിക്കാൻ കഴിയില്ല, അതു മാത്രമല്ല, ഒരാൾക്ക് നന്നായി പ്രവർത്തിക്കാനും സാധിക്കില്ല. കായികമത്സരങ്ങളില്‍ വിജയിക്കുന്നതിന് ശാരീരികമായ പരിശീലനം മാത്രം പോരാ, പ്രത്യുത, മാനസികമായ അച്ചടക്കവും ആവശ്യമാണെന്ന് കായികാഭ്യാസികള്‍ക്കറിയാം: സര്‍വ്വോപരി, ശ്രദ്ധ കേന്ദ്രീകരിക്കാനും അത് നിലനിർത്താനുമുള്ള കഴിവ് ആവശ്യമാണ്. അശ്രദ്ധകള്‍ തെറ്റാണെന്നു പറയാനാകില്ല. പക്ഷേ അവയ്ക്കെതിരെ പോരാടേണ്ടിയിരിക്കുന്നു. നമ്മുടെ വിശ്വാസപൈതൃകത്തിൽ പലപ്പോഴും വിസ്മരിക്കപ്പെടുന്നതും എന്നാല്‍ സുവിശേഷത്തില്‍ ഏറെ സന്നിഹിതമായതുമായ ഒരു പുണ്യമുണ്ട്. അതിനെ ജാഗരൂകത എന്ന് വിളിക്കുന്നു. വിശ്വാസികൾ ഒരിക്കലും പ്രാർത്ഥനയ്ക്ക് വിരാമമിടുന്നില്ല. നമ്മുടെ ഏറ്റവും കഠിനവും കയ്പേറിയതുമായ പദപ്രയോഗങ്ങൾ പോലും, അവിടന്ന് പിതൃനി‍ര്‍വ്വിശേഷ സ്നേഹത്തോടെ സ്വീകരിക്കുകയും വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തിയായി, ഒരു പ്രാ‍ര്‍ത്ഥനയായി കരുതുകയും ചെയ്യുമെന്നും പാപ്പ പറഞ്ഞു. “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ നമ്മുടെ ഹൃദയങ്ങൾ എളിമയോടെ ദൈവത്തിനുതന്നെ സമർപ്പിക്കാം. അപ്പോൾ അവിടുന്ന് അതിനെ ശുദ്ധീകരിക്കുകയും ഏകാഗ്രതയിലേയ്ക്കു തിരികെക്കൊണ്ടുവരികയും ചെയ്യും.”- ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-20 12:01:00
Keywordsഫ്രാന്‍സിസ് പാപ്പ
Created Date2021-05-20 12:05:02