category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാണാതെ പോകരുത്; ഈ പുണ്യജന്മങ്ങളെ..!
Contentസന്യാസം എല്ലാക്കാലത്തും വെല്ലുവിളികൾ നിറഞ്ഞതാണ്. അതു കൊണ്ട് തന്നെയാകണം, അത് പൊതുസമൂഹത്തിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമാകുന്നത്. ദാരിദ്യവും ബ്രഹ്മചര്യവും അനുസരണവും ജീവിതകാലം മുഴുവൻ അനുഷ്ഠിക്കാമെന്ന നിത്യവൃതവാഗ്ദാനം തന്നെയാണ്, അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പ്രഥമ വൃത വാഗ്ദാനത്തിൽ അവർ നടത്തിയ സന്യാസ പ്രതിജ്ഞ, വർഷങ്ങൾക്കു ശേഷം നിത്യവൃത വാഗ്ദാനത്തിൽ ഊട്ടിയുറപ്പിക്കുമ്പോൾ അവർ സ്വയമേവ ദൈവത്തിനും സർവോപരി പൊതു സമൂഹത്തിനും സമർപ്പിക്കപ്പെടുക കൂടിയാണ്. ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം സന്യസ്തരുടെയും സമർപ്പിതരുടേയും കർമ്മഫലം കൂടിയാണ്, ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന സമത്വവും നീതിയും വിദ്യാഭ്യാസവും ആരോഗ്യവും സമൂഹത്തിൻ്റെ ആത്മീയ വളർച്ചയുമൊക്കെയെന്ന് എടുത്തു പറയേണ്ടതില്ല. ഈ കൊറോണക്കാലത്തും അത്തരത്തിലുള്ള ഒരു പിടി നൻമകളെ, കേരളക്കരയിലെ സന്യസ്തർ പുൽകിയത് നാം കണ്ടതാണ്. ആവശ്യങ്ങളിൽ കൈത്താങ്ങായും ആരാരും ഇല്ലാത്തിടങ്ങളിൽ ബന്ധുത്വമേകിയും അവർ പൊതു സമൂഹത്തിനും കൊറോണ ബാധിത കുടുംബങ്ങൾക്കും നൽകിയ പിന്തുണയ്ക്കും ഏറ്റെടുക്കലുകൾക്കും കാലം സാക്ഷി. കോവിഡ് മരണങ്ങളിൽ, അനാഥമാകുമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് വിശ്വാസാചാരപ്രകാരമുള്ള, അന്ത്യകർമ്മങ്ങളേകാൻ സങ്കോചമില്ലാതെ പി.പി.ഇ.കിറ്റണിഞ്ഞ് അവരോടിയെത്തി. കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിൽ ഒട്ടേറെ ആശങ്കകളും ഉൽക്കണ്ഠകളും ഉള്ള കൊറോണയുടെ പ്രാരംഭ കാലത്ത്, ഇടവകകളിൽ നിന്നും ഇടവകകളിലേയ്ക്കും ജാതി മത വ്യത്യാസമില്ലാതെ ശ്മശാനങ്ങളിൽ നിന്നും ശ്മശാനങ്ങളിലേയ്ക്കും മൃതദേഹ സംസ്കാരത്തിന് തൃശ്ശൂർ അതിരൂപതയിലെ വൈദികർ നേതൃത്വം നൽകുന്ന സാന്ത്വനം ടാസ്ക് ഫോഴ്സംഗങ്ങൾ എത്തിയിരുന്നത് ഒരു പുതു കാഴ്ചയായിരുന്നു. തൃശ്ശൂരിൽ മാത്രമല്ല; കേരള സഭയിലെ മുഴുവൻ രൂപതകളിലും ബഹുമാനപ്പെട്ട വൈദികരുടെയും സന്യസ്തരുടേയും നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ കോവിഡ് മൃതസംസ്കാരത്തിന് സജ്ജരായിരുന്നുവെന്നതും മാതൃക തന്നെ, കേരള സഭ, ഈയാവശ്യത്തിന് ഒരൊറ്റ മെയ്യോടെ നിലകൊണ്ടത് ,കടുത്ത വേനലിലും വേദനയിലും അതിലേറെ ദുരിതത്തിലും നമുക്കു കുളിർകാഴ്ചയായിരുന്നു. ഒരൊറ്റ ദിവസം അഞ്ചും ആറും മൃതദേഹ സംസ്കാരങ്ങൾക്ക്, പി.പി.ഇ.കിറ്റുകൾക്കുള്ളിൽ വിയർത്തു കുളിച്ച് അവരെത്തിയത്, സമൂഹത്തിൽ വേദനകളിലും ദുരിതങ്ങളിലും ഒറ്റപ്പെടുന്നവനും കൂട്ടായി അവരുണ്ടായിയെന്നതിൻ്റെ നേർക്കാഴ്ചയായി. കോറോണ വ്യാപനത്തിൻ്റെ രണ്ടാം വരവിൽ വീണ്ടും അവർ ഒരു പടി കൂടി പിന്നിടുകയാണ്. ദൈനംദിനമുള്ള രോഗികളുടെയെണ്ണം മുപ്പതിനായിരവും നാൽപ്പതിനായിരവുമൊക്കെയെത്തിയപ്പോഴും കേരളത്തിലെ പ്രതിദിനമരണക്കേസ്സുകൾ മുപ്പതും അൻപതും പിന്നിട്ട് നൂറിനടുത്തെത്തിയപ്പോഴും ആശ്രമങ്ങളുടെയും പള്ളികളുടെയും സുരക്ഷിതത്വത്തിലിരിക്കാതെ പൊതു സമൂഹത്തിൻ്റെ നൻമക്കും സുരക്ഷയ്ക്കും വേണ്ടിയവർ രംഗത്തിറങ്ങുകയായിരുന്നു. കൊറോണ രോഗികൾ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ആശുപത്രികളിലെ രോഗശയ്യകളിൽ കൈത്താങ്ങായി ഇനിയവരുണ്ട്. ഏപ്രിൽ മാസം ആദ്യം മുതൽ തന്നെ ഈശുശ്രൂഷ ആരംഭിച്ചിരുന്നുവെങ്കിലും, മെയ്മാസാരംഭത്തോടെ ആശുപത്രികളിൽ രോഗശയ്യയിലും മരണക്കിടക്കയിലും വേദനിക്കുന്നവർക്ക് സമാശ്വാസ കുന്ന ശുശ്രൂഷ അവർ ജനകീയമാക്കിക്കഴിഞ്ഞു. ശയ്യാലംബരായി ഐസൊലേഷൻ വാർഡിലും കൊറോണ ഐ.സി.യു.വിലും കിടക്കുന്ന ജാതി മത ഭേദമന്യേയുള്ള രോഗികൾക്ക് ഭക്ഷണം നൽകാനും വേദനകളിലും ബുദ്ധിമുട്ടുകളിലും ആശ്വാസമേകുവാനും വൈദികരുടേയും സന്യസ്തരുടേയും നേതൃത്വത്തിലുള്ള ടീമംഗങ്ങൾ സേവനം ചെയ്തു തുടങ്ങി. തൃശ്ശൂരിലെ പഴുവിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൻ്റണീസ് മിഷൻ ഹോസ്പിറ്റലിൽ എഫ്.സി.സി. സന്യാസഭാംഗങ്ങൾ ആരംഭിച്ച, ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ശുശ്രൂഷ, ഇപ്പോഴിതാ തൃശ്ശൂരിലെ തന്നെ അമല ആശുപത്രിയിൽ ബഹുമാനപ്പെട്ട സി.എം.ഐ.വൈദികരുടേയും ഹോളി ഫാമിലി സന്യാസി സമൂഹത്തിൻ്റെയും നേതൃത്വത്തിൽ തുടരുന്നത്, സന്യസ്തരിലൂടെ പൊതു സമൂഹത്തിന് ലഭ്യമാകുന്ന കരുണയ്ക്ക് നേർസാക്ഷ്യം തന്നെ. തൃശ്ശൂർ അതിരൂപതയിലെ ബഹു .വൈദികരുടെ ഒരു ടീമും, ജൂബിലി മിഷൻ ആശുപത്രിയിൽ കൊറോണ സേവനത്തിന് സജ്ജമായി കൊണ്ടിരിക്കുന്നുവെന്നത്, ഈ ന്യൂജെൻ കാലഘട്ടത്തിലും ശുശൂഷിക്കപ്പെടുന്നതിനേക്കാൾ ശുശ്രൂഷിക്കാനുളള അവരുടെ ദൈവവിളിയെ യഥാർത്ഥത്തിൽ അന്വർത്ഥമാക്കുന്നു.ഇത് തൃശ്ശൂരിലെ മാത്രം കഥയല്ല; കേരളക്കരയിലെ നൂറുകണക്കിന് ആശുപത്രികളിൽ സന്യസ്തരുടേയും വൈദികരുടേയും സേവനം ഇതിനകം ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. ഈ കത്തോലിക്കാ ആശുപത്രികളിൽ യാതൊരു വിധ സാമ്പത്തിക ബാധ്യതയുമില്ലാതെ, മേൽ സന്യസ്തരുടെയും വൈദികരുടേയും സേവനം നിങ്ങൾക്കു ലഭ്യമാകും.അവരാരും ആരോഗ്യരംഗത്തെ വിദഗ്ദരായല്ല, ഈ ശുശ്രൂഷാ രംഗത്തേയ്ക്ക്, കടന്നു വന്നിരിക്കുന്നത്. പക്ഷേ, ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും ഐ.സി.യു.വികളിലും കൊറോണ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകാനും ആശ്വാസവാക്കുകളേകാനും അവരുണ്ടാകുമെന്ന് തീർച്ച. ഇതൊരു ഉറപ്പാണ്; സന്യാസം നൽകുന്ന ഉറപ്പ്. ലോകാരംഭം മുതൽ സമൂഹം നേരിട്ട മഹാമാരികളിലും മാറാവ്യാധികളിലും ദുരന്തങ്ങളിലുമൊക്കെ, മനുഷ്യമനസ്സുകൾക്ക് കൂട്ടായി അവരുണ്ടായിരുന്നുവെന്ന ചരിത്ര ബോധത്തിനപ്പുറം, ഇന്നിൻ്റെ ആവശ്യങ്ങളിൽ മനുഷ്യനു കൈത്താങ്ങേകാൻ അവർ കൂടെയുണ്ടെന്ന ഉറപ്പ്. കോവിഡ് മഹാമാരി മൂലമുണ്ടായ മരണങ്ങളിൽ, അന്ത്യകർമ്മങ്ങളിൽ പൊതു സമൂഹത്തിന് കൈത്താങ്ങേകിയ നിങ്ങളുടെ മാതൃക തന്നെയാണ്, ഇന്ന് ഞങ്ങളും പിന്തുടർന്നുകൊണ്ടിരിക്കുന്നതെന്നത് യാഥാർത്ഥ്യം തന്നെയാണ്. സേവനപാതയിലെ നിങ്ങളുടെ കോവിഡ് ശുശ്രൂഷയും അധികം വൈകാതെ സമൂഹമേറ്റെടുക്കുമെന്നുറപ്പാണ്. പ്രിയ സന്യസ്തരേ, ഒരു വിഭാഗം എന്നും നിങ്ങൾക്കെതിരെ എല്ലാ സന്ദർഭങ്ങളിലും വിമർശന ശരങ്ങളുന്നയിച്ചുകൊണ്ടിരിക്കുമെന്നത് കാലം തെളിയിച്ച യാഥാർത്ഥ്യമാണ്. അതവർ, അവരുടെ സംതൃപ്തിക്കുവേണ്ടിയും നിലനിൽപ്പിനു വേണ്ടിയും തുടരട്ടെ. ആ വക്രീകരണ ശക്തികളൊക്കെ കാലാകാലങ്ങളിൽ നിങ്ങളുടെ സേവനത്തിനു മുൻപിൽ തോറ്റു പിൻമാറുകയോ നിങ്ങളുടെ ഗുണകാംക്ഷികളോ ആയി തീർന്നിട്ടുണ്ട്. ശരികൾക്കിടയിലെ നൻമകളാണ്, നിങ്ങളുടെ പ്രഭവോർജമെന്നതു കൊണ്ടു തന്നെ അവരുടെ പിൻ വാങ്ങലുകൾ ലോകത്തിനു പുത്തിരിയുമല്ല. അതു കൊണ്ട് നിങ്ങൾ, നിങ്ങളുടെ ദൗത്യം തുടരുക; കാരണം ലോകം ഇന്നും കണ്ടു പരിചയിച്ച പല നല്ല ശീലങ്ങൾക്കും യഥാവിധി തുടക്കമിട്ടത് നിങ്ങളും നിങ്ങളുടെ പൂർവ്വികരുമാണ്. യഥാർത്ഥ ക്രൈസ്തവികതയുടെ വാഹകരാകാൻ, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് സർവ്വാത്മനാ പ്രാർത്ഥിക്കുന്നു. ഓർക്കുക; ആ പുണ്യജന്മങ്ങൾ ഇവിടെ ജീവിച്ചു മരിക്കുകയാണ്;എനിയ്ക്കും നിനക്കും വേണ്ടി. സര്‍വ്വേശ്വരൻ അവരെ കാത്തു പരിപാലിയ്‌ക്കട്ടെ.....!!
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-16 16:56:00
Keywordsസമര്‍
Created Date2021-05-16 16:57:13