category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറാഖ് തെരഞ്ഞെടുപ്പ്: ക്രൈസ്തവര്‍ മത്സരിക്കുക ചുരുങ്ങിയത് 34 സീറ്റില്‍
Contentബാഗ്ദാദ്: ഒക്ടോബര്‍ പത്തിന് നടക്കുവാനിരിക്കുന്ന 329 സീറ്റുകളിലേക്കുള്ള ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 34 ക്രൈസ്തവര്‍ മത്സര രംഗത്തുണ്ടായിരിക്കുമെന്നു റിപ്പോര്‍ട്ട്. പാര്‍ട്ടി പട്ടികകളില്‍ ഭാഗികമായി ഇടംപിടിച്ച 34 ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ‘അങ്കാവ.കോം’ വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ടെന്നാണ് ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തിഗത സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധികാരികള്‍ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. ബാഗ്ദാദ്, കിര്‍കുര്‍ക്ക്, ഇര്‍ബില്‍, ദോഹുക്, നിനവേ എന്നീ പ്രവിശ്യകളിലായി അഞ്ചു പാര്‍ലമെന്ററി സീറ്റുകള്‍ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കായി ഇറാഖി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം ചെയ്തിട്ടുണ്ട്. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പരിശോധനകള്‍ നടന്നുവരുന്നതേ ഉള്ളു. 2018-ല്‍ മത്സര രംഗത്തുണ്ടായിരുന്ന പ്രധാന സഖ്യങ്ങളില്‍ മാറ്റങ്ങള്‍ വരികയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷമായ ഷിയ സമുദായവുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ സഖ്യം സംബന്ധിച്ച് ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ല. ന്യൂനപക്ഷ സമൂഹമാണെങ്കിലും ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടത്തിയ ഇറാഖ് സന്ദര്‍ശനം രാജ്യത്തെ ക്രൈസ്തവര്‍ക്കു നല്‍കിയ ഊര്‍ജ്ജം വളരെ വലുതാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ ഇറാഖി ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇറാഖിനോട് പൂര്‍ണ്ണമായി വിടപറഞ്ഞു മറ്റ് രാജ്യങ്ങളില്‍ ചേക്കേറുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് മുന്‍ നിയമസഭാംഗവും ക്രൈസ്തവ വിശ്വാസിയുമായ ജോസഫ് സ്ലിവയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-16 19:07:00
Keywordsഇറാഖ
Created Date2021-05-16 19:10:08