category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിതാവേ നിന്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു
Contentദിവ്യരക്ഷക സഭാംഗമായിരുന്ന ഒരു വൈദീകനാണ് വിശുദ്ധ ക്ലമൻ്റ് മേരി ഹോഫ്ബവർ ( 1751-1820). ആസ്ട്രിയയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ക്ലമൻ്റ് ദിവ്യരക്ഷക സഭയെ ആൽപ്സ് പർവ്വതത്തിന് അപ്പറത്തേക്കു വളർത്താൻ യത്നിച്ചതിനാൽ സഭയുടെ രണ്ടാം സ്ഥാപകൻ എന്നും വിളിപ്പേരുണ്ട്. തന്റെ പ്രേഷിത മേഖലകളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തിരിച്ചറിഞ്ഞ ക്ലമൻ്റ് " നീ എന്നെ പുണ്യത്തിന്റെ വഴികളിലൂടെ നയിക്കുന്നതിനാൽ യൗസേപ്പിതാവേ നിന്റെ കരങ്ങളിൽ ഞാൻ അഭയം പ്രാപിക്കുന്നു" എന്നു പറയുമായിരുന്നു. യൗസേപ്പിതാവ് നമ്മുടെയും മാതൃകയും മദ്ധ്യസ്ഥനുമാണ്. അവന്റെ മാതൃക വഴി നമ്മുടെ ജീവിതത്തിൽ പുണ്യങ്ങളും ആത്മ പരിത്യാഗങ്ങളും പരിശീലിക്കാൻ നാം പഠിക്കുന്നു. അവന്റെ രക്ഷാകർതൃത്വം വഴി എളിമയും ആർദ്രതയും ബലഹീനരുടെ പുണ്യമല്ല മറിച്ച് ബലവാന്മാരുടെ പുണ്യമാണന്നു നാം മനസ്സിലാക്കുന്നു പുണ്യത്തിന്റെ വഴികളിലെപ്പോഴും ദൈവത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. യൗസേപ്പിതാവിന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാ കാരണം ദൈവത്തിന്റെ വഴികളെ അനുദിനം തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ്. ജീവിത പ്രാരബ്ദങ്ങൾ നമ്മുടെ ജീവിതത്തിലും നിരാശയുടെ പുകമറ സൃഷ്ടിക്കുമ്പോൾ യൗസേപ്പിതാവിന്റെ പക്കൽ പോകാൻ മനസ്സു കാണിച്ചാൽ, പ്രത്യാശയുടെ തീരമണയാൻ അധികം താമസിക്കേണ്ടി വരികയില്ല.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-17 22:06:00
Keywordsജോസഫ്, യൗസേ
Created Date2021-05-17 22:08:00