| Content | ആലപ്പുഴ : ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് കണ്ണങ്കര യൂണിറ്റിന്റെ ശ്രമഫലമായി തൈക്കൽ, ഒറ്റമശ്ശേരി, ഇടവകകളിൽ കടൽ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ഇരുന്നുറ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
കണ്ണങ്കര ഇടവക വികാരി ഫാ.സിറിയക് മറ്റത്തിൽ, തൈക്കൽ ഇടവക വികാരി ഫാ. ടോമി കുരിശിങ്കൽ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ( കെ സി സി) പ്രസിഡന്റ് സൈമൺ സേവ്യർ, ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി എസ് എസ് )ജില്ലാ പ്രസിഡണ്ട് അനീഷ് ആറാട്ടുകുളം, മാത്യു നെല്ലിശ്ശേരി, ചാക്കോജോസ് പനങ്ങാട്, ലിജോ കുഴിയിൽ, ബെന്നി പുത്തൻപുരയ്ക്കൽ കെ സി വൈ എൽ പ്രസിഡന്റ് കുക്കു, പീയൂസ് കടപ്പുറത്ത് വീട്ടിൽ, തങ്കച്ചൻ ഈരേശേരിയിൽ, പ്രതീഷ് കളപ്പുരയ്ക്കൽ, പോൾ അരേശ്ശേരിൽ തുടങ്ങിയവർ പങ്കെടുത്തു |