category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ
Contentഫേസ്ബുക്കിൽ കണ്ട ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. മനുഷ്യവതാരം ചെയ്ത ദൈവപുത്രനായ ഉണ്ണീശോ തൻ്റെ വളർത്തു പിതാവിൻ്റെ ശിരസ്സിൽ ഒരു പുഷ്പ കിരിടം അണിയിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചിത്രകാരൻ്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിനു ധാരാളം അർത്ഥ തലങ്ങൾ ഉണ്ട്. കിരീടം വിജയത്തിൻ്റെ ചിഹ്നമാണ്. യൗസേപ്പിതാവ് തൻ്റെ വളർത്തു പിതാവ് എന്ന നിലയിൽ സമ്പൂർണ്ണ വിജയമായിരുന്നു എന്നു ഉണ്ണിശോ അംഗികരിക്കുകയാണിവിടെ. ദൈവീക പദ്ധതികൾക്ക് പരിധികൾ വയ്ക്കാതെ സമ്പൂർണ്ണ സമർപ്പണം നടത്തി നിർവ്വഹിക്കുമ്പോൾ ഈശോ നൽകുന്ന നീതിയുടെ കിരിടം നമുക്കണിയാൻ കഴിയും കിരീടം ബഹുമാനത്തിൻ്റെയും ആദരവിൻ്റെയും പ്രതീകമാണ്. കിരീടധാരികളായവരെ നാം വിലമതിക്കുകയും അവരോടുള്ള വിധേയത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. ഉണ്ണീശോ യൗസേപ്പിതാവിൻ്റെ ശിരസ്സിൽ കിരീടം അണിയിച്ചു എന്നു പറയുമ്പോൾ "നസറത്തില്‍ വന്ന്‌, ഈശോ യൗസേപ്പിതാവിനും മറിയത്തിനും വിധേയനായി ജീവിക്കാൻ (ലൂക്കാ 2 : 51) തയ്യാറായി എന്നതിൻ്റെ സൂചനയാണ്. ദൈവപുത്രൻ കിരീടമണിയിക്കുന്ന യൗസേപ്പിതാവിനോടു നമ്മൾ ആദരവും ബഹുമാനവും കാണിക്കണമെന്നും അവൻ്റെ ശക്തിയേറിയ മദ്ധ്യസ്ഥതയിൽ ശരണം പ്രാപിക്കണമെന്നു ഈ ദിനം ഓർമ്മിപ്പിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-29 21:00:00
Keywordsജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Created Date2021-05-29 20:41:55