category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇരുനൂറിന്റെ നിറവില്‍ അമേരിക്കയിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ബാള്‍ട്ടിമോര്‍ ബസിലിക്ക
Contentബാള്‍ട്ടിമോര്‍: അമേരിക്കയിലെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയമായ ‘ദി ബസിലിക്ക ഓഫ് നാഷണല്‍ ഷ്രൈന്‍ ഓഫ് ദി അസ്സംപ്ഷന്‍ ഓഫ് ദി ബ്ലസ്സഡ് വിര്‍ജിന്‍ മേരി’യ്ക്കു 200 വയസ്സ് തികയുന്നു. ദേവാലയ സമര്‍പ്പണത്തിന്റെ ഇരുനൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 31ന് പ്രത്യേക ബലിയര്‍പ്പണം നടത്തും. ഇതേദിവസം തന്നെ ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്ല്യം ഇ. ലോറി 2006-ലെ പുനരുദ്ധാരണത്തിനിടയില്‍ ബസലിക്കയുടെ താഴ് ഭാഗത്തെ അറയില്‍ കണ്ടെത്തിയ ‘സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പെര്‍പ്പെച്ച്വല്‍ യൂക്കരിസ്റ്റിക് അഡോറേഷന്‍ ചാപ്പല്‍’ ആശീര്‍വദിക്കും. 1821 മെയ് 31-നായിരുന്നു ബാള്‍ട്ടിമോര്‍ ബസിലിക്ക സമര്‍പ്പണകര്‍മ്മം നടന്നത്. അമേരിക്കയിലെ ആദ്യ മെത്രാനായ ജോണ്‍ കാരളിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ക്കിടെക്റ്റ് ബെഞ്ചമിന്‍ എച്ച്. ലാട്രോബെ ആയിരുന്നു ദേവാലയം രൂപകല്‍പ്പന ചെയ്തത്. ഗോത്തിക് ശൈലിയിലുള്ള പ്ലാനും, അക്കാലത്തെ ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന നിയോ ക്ലാസ്സിക്കല്‍ പ്ലാനുമായിരുന്നു അദ്ദേഹം സമര്‍പ്പിച്ചത്. ചില ഭേദഗതികളോടെ നിയോക്ലാസ്സിക്കല്‍ പ്ലാനായിരുന്നു ബിഷപ്പ് ദേവാലയത്തിനായി തിരഞ്ഞെടുത്തത്. 1806 ജൂലൈ ഏഴിനായിരുന്നു ദേവാലയത്തിന്റെ ശിലാസ്ഥാപനം. 15 വര്‍ഷങ്ങളെടുത്തായിരുന്നു ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ കാലയളവില്‍ രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിന്നു. അക്കാലത്ത് അമേരിക്കയുടെ പുതിയ തലസ്ഥാനമായ വാഷിംഗ്‌ടണില്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങളുടെ ശൈലിയിലാണ് ദേവാലയത്തിലെ തൂണുകളും, പൂമുഖവും, താഴികകുടങ്ങളും നിര്‍മ്മിച്ചത്. ദേവാലയഗോപുരങ്ങള്‍ രൂപകല്‍പ്പനയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. അമേരിക്കന്‍ ദേവാലയങ്ങളുടെ ഒരു പ്രതീകമായിരിക്കണം എന്ന ലക്ഷ്യവും നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായിരുന്നു. 1890-ല്‍ ദേവാലയത്തിന്റെ അള്‍ത്താരക്ക് മുന്നിലുള്ള അര്‍ദ്ധവൃത്താകൃതിയിലുള്ള ഭാഗം വികസിപ്പിക്കുകയുണ്ടായി. അമേരിക്കയിലെ കത്തോലിക്കാ ചരിത്രത്തിലെ നിരവധി സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണ് ബാള്‍ട്ടിമോര്‍ ബസിലിക്ക. ഏതാണ്ട് മുപ്പതിലധികം മെത്രാന്മാരുടെ സ്ഥാനാരോഹണചടങ്ങ് ഇവിടെവെച്ച് നടന്നിട്ടുണ്ട്. ഇവിടെവെച്ച് കൂടിയ സമിതികളിലൂടെയാണ് അമേരിക്കയിലെ കത്തോലിക്കാ വിദ്യാലയ സമ്പ്രദായത്തിന് ആരംഭം കുറിച്ചത്. കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. മൈക്കേല്‍ മക്ഗിവ്നിയുടെ തിരുപ്പട്ടവും ഇവിടെവെച്ചാണ് നടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-29 16:38:00
Keywordsബസിലിക്ക
Created Date2021-05-29 16:40:57