category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'യുവജനങ്ങളും, ലൈംഗികതയും' എന്ന വിഷയത്തിൽ വെബിനാറും ബുക്ക്ലെറ്റ് പ്രകാശനവും ഇന്ന്
Contentഎറണാകുളം: അന്താരാഷ്ട്ര പ്രേഷിത യുവജന കൂട്ടായ്മ ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ഇന്നു ജൂൺ അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 ന് ഓൺലൈനിലൂടെ ബാബു ജോൺ രചിച്ച നിശ്ശബ്ദനായ കൊലയാളി എന്ന, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള, ബുക്ക്‌ലെറ്റുകളുടെ പ്രകാശനവും, യൂത്ത് ആൻഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിക്കുന്നു. കെ.സി.ബി.സി പ്രോ-ലൈഫ് കമ്മീഷൻ ചെയർമാനും, കൊല്ലം രൂപത ബിഷപ്പുമായ റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയാണ് ബുക്ക്ലെറ്റ് പ്രകാശനം നിർവഹിക്കുന്നത്. തുടർന്ന് വരുന്ന വെബിനാറിൽ പോണോഗ്രഫിയെപ്പറ്റിയുള്ള ബുക്ക്‌ലെറ്റിന്റെ ഗ്രന്ഥകർത്താവും, തിയോളജി ഓഫ് ബോഡി ഫോർ ലൈഫ് സ്ഥാപക ഡയറക്ടറുമായ ബാബു ജോൺ, പ്രശസ്ത സൈക്യാട്രിസ്റ്റും, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സീനിയർ റെസിഡന്റുമായ ഡോക്ടർ ഫാദർ ഡേവ് അഗസ്റ്റിൻ അക്കര, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോക്ടർ ബെറ്റ്സി തോമസ്, എന്നിവരടങ്ങുന്ന പാനൽ ചർച്ചയും സംഘടിപ്പിക്കുന്നതാണ്. പോണോഗ്രഫി എന്തുകൊണ്ട്?, അതിന്റെ അപകടവശങ്ങളും, ചതിക്കുഴികളും എന്താണ്?, ഇതിൽ നിന്ന് എങ്ങനെ മോചനം നേടാം? എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ** Register here: https://bit.ly/3zemvHs Live YouTube link: https://www.youtube.com/c/kairosmedia ** ബുക്ക് ലെറ്റ് www.Kairos.global വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-05 08:48:00
Keywordsസെമിനാ
Created Date2021-06-05 08:53:17