category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തുല്യനീതിയും നിയമത്തിനു മുന്നിലെ സമത്വവും ഔദാര്യമല്ല, അവകാശം: മാർ പോളി കണ്ണൂക്കാടൻ
Contentഇരിങ്ങാലക്കുട: ഭരണഘടന അനുവദിച്ചിട്ടുള്ള തുല്യനീതിയും നിയമത്തിനു മുന്നിലെ സമത്വവും ആരുടെയും ഔദാര്യമല്ല, എല്ലാവരുടെയും അവകാശമാണെന്ന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണത്തിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സ്വീകരിച്ചിട്ടുള്ള 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ രൂപത മുഘപത്രമായ കേരളസഭ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. എല്ലാ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും തുല്യനീതി ലഭിക്കണം, ആർക്കും നീതിനിഷേധമുണ്ടാകരുത്. ക്രൈസ്തവർക്കു തുല്യനീതി അനുവദിക്കുന്നതിനെ രാഷ്ട്രീയ, വർഗീയ, വൈകാരിക കാഴ്ചപ്പാടോടെ സമീപിക്കരുത്. കേരളത്തിൽ മതസൗഹാർദത്തിനുവേണ്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളവരാണ് ക്രൈസ്തവ സമൂഹം. സാമൂഹിക നീതി ഉറപ്പാക്കുമ്പോൾ മതവിഭാഗങ്ങൾ തമ്മിലുള്ള നല്ല ബന്ധം തകരുമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവിധ സമിതികളിലും ന്യൂനപക്ഷ കമ്മീഷനിലും സ്കോളർഷിപ്പുകൾ, ക്ഷേമനിധികൾ തുടങ്ങിയ ആനുകൂല്യങ്ങളിലും ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യവും നീതിയും സർക്കാർ ഉറപ്പാക്കണമെന്നും മാർ കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-23 11:37:00
Keywordsഇരിങ്ങാ
Created Date2021-06-23 11:38:30