Content | കൊച്ചി: ക്രൈസ്തവ വിശ്വാസികളുടെ ആരാധന സ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി പ്രോലൈഫ് സമിതി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തുകയും, ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു. ആരോഗ്യം നഷ്ടപ്പെടുത്തുകയും കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുവാന്‍ സാധ്യതയുള്ള മദ്യവിതരണ ശാലകള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയപ്പോഴും വിശ്വാസികളെ അവഗണിച്ചതു വഴി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുകയാണ്. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുമെന്ന് മുന്‍പ് വ്യക്തതയുണ്ടായിട്ടും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹവും വേദനാജനകവുമാണ്. ഓരോ പ്രദേശത്തിന്റെയും സാഹചര്യം മനസിലാക്കി ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കണമെന്നും സാബു ജോസ് ആവശ്യപ്പെട്ടു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |