category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ
Content“നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്താ. 6:21). ആത്മപരിത്യാഗത്തിന്റെയും അർപ്പണ നിഷ്ഠയുടെയും വഴികളിലൂടെ ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപങ്ങൾ കൂട്ടിയതിൽ യാതൊരു അതിശയോക്തിയുമില്ല. സ്വര്ഗ്ഗ ത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ യൗസേപ്പിന്റെ ജീവിതം നമ്മോടു ആവശ്യപ്പെടുമ്പോൾ സല്‍പ്രവൃത്തികളില്‍ സമ്പന്നരും വിശ്വാസത്തിന്റെ സാക്ഷികളാകാനുമുഉള്ള ബോധപൂർണ്ണമായ ഓർമ്മപ്പെടുത്തൽ കൂടിയാണത്. ഉണ്ണിയേശുവിനെയും മറിയത്തെയും സ്നേഹ പൂര്‍വ്വം സഹായിക്കുകയും അവരോട് ചേർന്നു കുടുംബ ജീവിതം പങ്കുവയ്ക്കുകയും ചെയ്തു ദൈവത്തിന്റെ രക്ഷാകര പദ്ധതിയോടു സഹകരിച്ചപ്പോൾ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങളുടെ കലവറ യൗസേപ്പിതാവു നിറയ്ക്കുകയാണ് ചെയ്തത്. ഭൂമിയിൽ നിക്ഷേപങ്ങൾ കൂട്ടുന്നവർ എപ്പോഴും അതു നഷ്ടപ്പെടുമോ എന്ന ഭയത്തിന്റെ നിഴലിലാണ്. അവ സംരക്ഷിക്കാനായി കോട്ടകൾ മുതൽ ലോക്കറുകൾ വരെ അവൻ അന്വോഷിക്കുന്നു. തുരുമ്പും കീടങ്ങളും നശിപ്പിക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യും ഭൂമിയിലെ ഇത്തരം നിക്ഷേപങ്ങൾ. ഈ നിക്ഷേപങ്ങൾ അപരനു ജീവനും ജിവതവും നൽകാൻ ഉപയോഗിച്ചാൽ സ്വർഗ്ഗീയ നിക്ഷേപങ്ങളാക്കാൻ കഴിയും. നിശബ്ദനും നീതിമാനും ആയ യൗസേപ്പ് സ്വർഗ്ഗീയ നിക്ഷേപങ്ങൾ കൂട്ടുന്നതിന്റെ ഉത്തമ പാഠപുസ്തകമാണ്. ആ വത്സല പിതാവിനെ അനുകരിച്ച് സ്വർഗ്ഗത്തിലെ നമ്മുടെ നിക്ഷേപങ്ങളെ വർദ്ധിപ്പിക്കാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-24 22:29:00
Keywordsജോസഫ, യൗസേ
Created Date2021-06-24 22:29:35