Content | കാലിഫോര്‍ണിയ: നീണ്ട പതിമൂന്നു വര്‍ഷക്കാലം സ്വവര്‍ഗ്ഗാനുരാഗത്തിന്റെയും ലഹരിമരുന്നിന്റെയും അടിമത്തത്തില്‍ മുഴുകി ജീവിച്ച ശേഷം ജീവിത നവീകരണത്തിലൂടെ ക്രിസ്തുവിലേക്ക് അടുത്ത ആഞ്ചെലോ എന്ന അമേരിക്കക്കാരന്റെ സാക്ഷ്യം ചര്‍ച്ചയാകുന്നു. സ്വവര്‍ഗ്ഗാനുരാഗികളെ സഹായിക്കുന്ന പ്രേഷിത വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക സംഘടനയായ “കറേജ്” പുറത്തുവിട്ട വീഡിയോയിലൂടെയാണ് ആഞ്ചെലോ തന്റെ സാക്ഷ്യം പങ്കുവെക്കുന്നത്. അടിസ്ഥാനപരമായി തനിക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന്‍ പറഞ്ഞ ആഞ്ചെലോ ദൈവത്തില്‍ നിന്നും കിട്ടിയത് മറ്റുള്ളവരുമായി പങ്കുവെച്ചില്ലെങ്കില്‍ എന്ത് നന്മയാണുള്ളതെന്ന ചോദ്യത്തോടെയാണ് തന്റെ ജീവിത കഥ വിവരിക്കുന്നത്.
സ്കൂള്‍ പഠന കാലയളവില്‍ തന്നെ മുതിര്‍ന്നവരായ ആണുങ്ങളോട് തനിക്ക് പ്രത്യേക ആകർഷണം തോന്നിയിരുന്നുവെന്നും അവരുടെ താടിയോടും മീശയോടും പ്രത്യേകതരം ആകർഷണം അനുഭവപ്പെട്ടിരിന്നുവെന്നും ആഞ്ചെലോ പറയുന്നു. എന്നാല്‍ ഹൈസ്കൂള്‍ പഠനകാലയളവില്‍ ഈ ഇഷ്ട്ടങ്ങള്‍ ഒക്കെ മാറി. പക്ഷേ അതിനു ഒരുപാട് ആയുസ്സില്ലായിരിന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലേ ബിരുദ പഠനത്തിനിടയില്‍ അവന്‍ സ്വവർഗ്ഗ ബന്ധങ്ങളില്‍ വേരുറപ്പിച്ചിരിന്നു. സ്വവർഗ ജീവിതശൈലി നയിക്കുന്ന സമയത്ത്, അമേരിക്കയുടെ മറ്റേ അറ്റത്തുള്ള കാലിഫോർണിയയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു.
സ്വവർഗ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരിന്നു അതിനു പിന്നിലുണ്ടായിരിന്നത്.
അവിടെ അവന്‍ സ്വവര്‍ഗ്ഗബന്ധം തുടര്‍ന്നു. ഇതിനിടെ വിവിധങ്ങളായ ലഹരി മരുന്നുകള്‍ക്ക് അവന്‍ അടിമയായി മാറി. 13 വർഷത്തോളം കാലിഫോർണിയയിൽ ചെലവഴിച്ച ആഞ്ചെലോ നിരവധി പേരുമായി തെറ്റായ ബന്ധത്തില്‍ ഇടപെട്ടു. ഇതിനിടയില്‍ എപ്പോഴേക്കെയോ തന്റെ തെറ്റിനെ കുറിച്ച് അവനില്‍ ബോധമുണര്‍ന്നു. അക്കാലയളവില്‍ മാസങ്ങളോളം, അസ്വസ്ഥതനായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് അവനറിയാമായിരുന്നു. പക്ഷേ താന്‍ ഒരു ഭ്രാന്തനെ പോലെ മാറിയെന്നും ആഞ്ചെലോ പറയുന്നു. അധികം വൈകാതെ അവന്‍ ഒരു മനശാസ്ത്രജ്ഞനുമായി സംസാരിച്ചു, മാത്രമല്ല ആ സമയത്ത് പുരോഹിതനായിരുന്ന സഹോദരനെയും സമീപിച്ചു. സഹോദര വൈദികനാണ് അദ്ദേഹത്തിന് ശാശ്വതമായ പരിഹാരത്തിന് ആ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്.
സ്വവര്‍ഗ്ഗാനുരാഗികളെ സഹായിക്കുന്ന കത്തോലിക്ക സംഘടനയായ ‘കറേജ്’- അതായിരിന്നു ആ പരിഹാര മാര്‍ഗം. സഹോദര വൈദികന്റെ നിര്‍ദ്ദേശപ്രകാരം, 1995-ൽ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ നടന്ന കറേജ് കോൺഫറൻസില്‍ അദ്ദേഹം പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായുള്ള ദിവസങ്ങളിൽ തന്നെ അവനില്‍ ആഴത്തിലുള്ള പരിവർത്തനം ഉണ്ടായിരുന്നു. ഇത് അഗ്നിയായി അവനില്‍ പടര്‍ന്നു. ബ്രോങ്ക്സിൽ നടന്ന കറേജ് കോൺഫറൻസിൽ താന്‍ “കണ്ണീരിന്റെ സമ്മാനം” അനുഭവിച്ചതായി അദ്ദേഹം പറയുന്നു. കത്തോലിക്ക സഭയിലേക്കുള്ള പുനപ്രവേശനം എന്നാണ് ആഞ്ചെലോ അതിനെ വിശേഷിപ്പിച്ചത്. അന്ധകാരത്തിലാണ്ട ജീവിതത്തില്‍ നിന്നും പ്രകാശത്തിലേക്ക് അദ്ദേഹം നടന്നുനീങ്ങി. തന്റെ സ്വവര്‍ഗ്ഗാനുരാഗ ജീവിത ശൈലി ഉപേക്ഷിച്ച ആഞ്ചെലോ ഇന്ന് കറേജ് സംഘടനയുടെ സജീവപ്രവര്‍ത്തകനാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |