category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: ദൈവീക സന്തോഷം പങ്കുവച്ചവൻ
Contentഇരുപതാം നൂറ്റാണ്ടു ലോകത്തിനു സമ്മാനിച്ച ഏറ്റവും മികച്ച ആത്മീയ എഴുത്തുകാരിൽ ഒരാളായിരുന്നു ട്രാപ്പിസ്റ്റ് സന്യാസിയും അമേരിക്കൻ എഴുത്തുകാരനുമായ തോമസ് മെർട്ടൺ (1915- 1968). ദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന അദ്ദേഹത്തിന്റെ ആത്മകഥയെ വിശ്വാസത്തിനും സമാധാനത്തിനുമായുള്ള ഒരു മനുഷ്യന്റെ അന്വോഷണത്തെക്കുറിച്ച് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നായി ഗണിക്കുന്നു. നമ്മുടെ സന്തോഷം, ദൈവത്തിന്റെ സന്തോവും അവന്റെ പരിധിയില്ലാത്ത സാതന്ത്ര്യത്തിന്റെ പൂർണ്ണതയും അവന്റെ സ്നേഹത്തിന്റെ പൂർണ്ണതയും പങ്കുവയ്ക്കുന്നതിലടങ്ങിയിരിക്കുന്നു. എന്നു മെർട്ടൺ ദ സെവൻ സ്റ്റോറി മൗണ്ടനിൽ കുറിക്കുന്നു. ദൈവത്തിന്റെ സന്തോഷവും അവന്റെ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയും അവന്റെ സ്നേഹത്തിന്റെ പൂർണ്ണതയും അക്ഷരാർത്ഥത്തിൽ പങ്കുവച്ചാണ് യൗസേപ്പിതാവ് ജിവിതത്തിൽ സന്തോഷം കണ്ടെത്തിയത്. ദൈവത്തിൽ സന്തോഷം കണ്ടെത്തിയതിനാൽ മാനുഷിക വേദനകളോ, ത്യാഗങ്ങളോ, പരിത്യാഗങ്ങളോ യൗസേപ്പിതാവിനെ ദു:ഖിതനാക്കുകയോ നിരാശയിലേക്കു വീഴ്ത്തുകയോ ചെയ്തില്ല. ദൈവപിതാവിന്റെയും ദൈവപുത്രന്റെയും ദൈവാത്മാവിന്റെയും ദൈവമാതാവിന്റെയും സന്തോഷം യൗസേപ്പിതാവ് തന്റെ ജീവിത ഭാഗമാക്കി മാറ്റിയിരുന്നു. അതു തന്നെയായിരുന്നു നസറത്തിലെ ആ മരപ്പണിക്കാരന്റെ ശ്രേഷ്ഠതയും. ദൈവത്തിന്റെ സന്തോഷം ഒരുവൻ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ അവൻ അനുഭവിക്കുന്ന സന്തോഷമാണ് യഥാർത്ഥമായ ആത്മീയ സന്തോഷം അതിനു മാത്രമേ ജീവിതത്തിനു സംതൃപ്തി പകരാനാവു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-02 22:15:00
Keywordsജോസഫ, യൗസേ
Created Date2021-07-02 22:20:53