category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദൈവജനത്തോടൊപ്പം ഒന്നിച്ചു നടക്കണം, വിശുദ്ധ കുര്‍ബാന സിനഡ് തീരുമാനം പ്രായോഗികമാക്കണം: ഫ്രാന്‍സിസ് പാപ്പ സീറോ മലബാര്‍ മെത്രാന്മാരോട്
Contentവത്തിക്കാന്‍ സിറ്റി: ദൈവജനത്തോടൊപ്പം സഭാത്മകമായി ഒന്നിച്ചു നടക്കണമെന്നും സഭയുടെ ഉപരി നന്മയ്ക്കും ഐക്യത്തിനുമായി ഒരേ രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള 1999ലെ സിനഡ് തീരുമാനം പ്രായോഗികമാക്കുന്നതിനുവേണ്ടി യത്‌നിക്കണമെന്നും സീറോ മലബാര്‍ മെത്രാന്മാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥലത്തേക്കാള്‍ വലുതാണ് കാലമെന്നും സംഘര്‍ഷത്തിനു മേല്‍ ഐക്യം വിജയിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവര്‍ക്കായി ദുക്‌റാന തിരുനാള്‍ ദിവസം അയച്ച കത്തിലാണ് ഈ ആഹ്വാനം. കത്ത് ഇന്നലെയാണ് വത്തിക്കാനില്‍ നിന്നു പ്രസിദ്ധീകരിച്ചത്. മാര്‍പാപ്പ ഒരേ രീതിയിലെ ബലിയര്‍പ്പണം സഭാ ശരീരത്തിനുള്ളിലെ ഐക്യവും സ്ഥിരതയും വളര്‍ത്തുമെന്ന് പാപ്പ പറഞ്ഞു. മഹാജൂബിലി വര്‍ഷത്തിനു മുന്പായി സഭ എത്തിച്ചേര്‍ന്ന ഈ സന്തോഷകരമായ തീരുമാനം വിശുദ്ധ ജോണ്‍പോള്‍ പാപ്പായ്ക്ക് ഈ സഭയിലുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിച്ചിരുന്നതായി മാര്‍പാപ്പ അനുസ്മരിച്ചു. മെത്രാന്മാരുടെ കൂട്ടായ തീരുമാനത്തെ പരിശുദ്ധാത്മാവിന്റെ ഫലമായി ശാന്തവും സമാധാനപൂര്‍വകവുമായി സ്വീകരിച്ച സഭാ ഘടകങ്ങളില്‍ പ്രത്യേകിച്ചും പ്രേഷിത മേഖലകളില്‍, ശ്രദ്ധേയമായ ഫലങ്ങളുണ്ടായതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സിനഡിന്റെ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടി സഭാംഗങ്ങള്‍ മുഴുവനും കൂട്ടായ്മയിലും സാഹോദര്യത്തിലും ഐക്യത്തിലും ഒന്നിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തന്റെ പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും മാര്‍ത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം അപേക്ഷിച്ചു കൊണ്ടുമാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ കുര്‍ബാനയര്‍പ്പണത്തിനു വ്യത്യസ്ത രീതികള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അത് ഏകീകരിക്കുന്നതിനു സിനഡ് ഐകകണ്‌ഠ്യേന തീരുമാനമെടുത്തത്. ഇതിന്‍പ്രകാരം കുര്‍ബാനയുടെ പ്രാരംഭഭാഗവും സമാപനഭാഗവും ജനാഭിമുഖമായും അനാഫൊറ ഭാഗം അള്‍ത്താരാഭിമുഖമായാണ് അര്‍പ്പിക്കേണ്ടത്. ഈ ക്രമം എല്ലാ രൂപതകളിലും പ്രാബല്യത്തിലാക്കണമെന്നാണു മാര്‍പാപ്പ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം സൂചിപ്പിച്ചുക്കൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-07 08:37:00
Keywordsസീറോ മലബാ
Created Date2021-07-07 08:39:47