category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഇന്ത്യയിലെ സാഹചര്യവും ചര്‍ച്ചയായി
Contentവാഷിംഗ്‌ടണ്‍ ഡി.സി: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അമേരിക്കന്‍ മെത്രാന്‍സമിതിയുടെ സഹകരണത്തോടെ ജൂലൈ 13 മുതല്‍ 15 വരെ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടി (ഐ.ആര്‍.എസ്) യില്‍ ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളും ക്രൈസ്തവരുടെ അവസ്ഥയും ചര്‍ച്ചാവിഷയമായി. ഈ നിയമങ്ങളുടെ പേരില്‍ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ബൈഡന്‍ ഭരണകൂടം ശബ്ദമുയര്‍ത്തണമെന്ന്‍ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതായി വാഷിംഗ്‌ടണ്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ മേരിലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഉച്ചകോടിയില്‍ ഭാരതത്തിലെ മതപരിവര്‍ത്തന നിരോധന നിയമത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്‍ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ജാമി റാസ്കിൻ ഭാരതത്തിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തേയോ അല്ലെങ്കില്‍ പ്രലോഭനങ്ങള്‍ വഴി മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നവരേയോ തടയുക എന്ന ലക്ഷ്യത്തോടെയാണ് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസ്സാക്കിയിരിക്കുന്നതെങ്കിലും, അത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നില്ലെന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നതു കണ്ട് വിറളിപിടിച്ച ഹിന്ദു മതമൗലീക വാദികളുടെ പ്രചാരണങ്ങള്‍ മാത്രമാണിതെന്നുമാണ് ഐ‌സി‌സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും കടുത്ത മതപരിവര്‍ത്തന നിരോധന നിയമം നിലനില്‍ക്കുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ മാത്രം ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട നാല്‍പ്പത്തിയെട്ടോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മതപരിവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ 60 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം മൂന്ന്‍ മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍വാസവും, $650 പിഴയൊടുക്കേണ്ടതായി വരുമെന്നുമാണ് നിയമത്തില്‍ പറയുന്നതെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ തങ്ങളുടെ വാര്‍ഷിക സര്‍വ്വേകളിലൂടെ ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ നേരത്തെ അപലപിച്ചിരിന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ പാര്‍ട്ടിയായ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മേലുള്ള ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-17 16:39:00
Keywordsക്രൈസ്തവ, ഭാരത
Created Date2021-07-17 16:40:05